ഖത്തറിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം നാലായി
ഖത്തറിൽ ബഹുനില കെട്ടിടം തകർന്ന് മറ്റൊരു മലയാളി കൂടി മരിച്ചതായി റിപ്പോർട്ട്. അതോടെ കെട്ടിടം തകർന്ന് മരിച്ച മലയാളികളുടെ എണ്ണം നാലായി ഉയർന്നു. പൊന്നാനി സ്വദേശി അബു ടി മമ്മദൂട്ടി (45) ആണ് മരിച്ചതായി സ്ഥിരീകരിച്ചത്. മൃതദേഹം ബന്ധുക്കൽ തിരിച്ചറിഞ്ഞു.
ഖത്തറിൽ ദോഹയിലെ മന്‍സൂറയില്‍ ബഹുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ ഒരു മലയാളിയുടെ മൃതദേഹം കൂടി കണ്ടെടുത്തു. മലപ്പുറം പൊന്നാനി സ്വദേശി അബു ടി മമ്മാദുട്ടിയുടെ (45) മൃതദേഹമാണ് ശനിയാഴ്ച രാത്രി കണ്ടെടുത്തത്. ഇതോടെ മരിച്ച മലയാളികളുടെ എണ്ണം നാലായി. മലപ്പുറം പൊന്നാനി മാറഞ്ചേരി സ്വദേശി നൗഷാദ് മണ്ണറയില്‍(44), കാസര്‍കോട് പുളിക്കൂര്‍ സ്വദേശി മുഹമ്മദ് അഷറഫ് (38) എന്നിവരുടെ മൃതദേഹം ശനിയാഴ്ച പകല്‍ കണ്ടെത്തിയിരുന്നു. മലപ്പുറം നിലമ്പൂര്‍ സ്വദേശി മുഹമ്മദ് ഫൈസലിന്റെ മരണം വെള്ളിയാഴ്ച തന്നെ സ്ഥിരീകരിച്ചിരുന്നു.
ജാര്‍ഖണ്ഡില്‍ നിന്നുള്ള ആരിഫ് അസീസ് മുഹമ്മദ് ഹസ്സന്‍(26), ആന്ധ്രാപ്രദേശിലെ ചിരാന്‍പള്ളി സ്വദേശി ശൈഖ് അബ്ദുല്‍നബി ശൈഖ് ഹുസൈന്‍(61) എന്നിവര്‍ ഉള്‍പ്പടെ ആറ് ഇന്ത്യക്കാരാണ് ബുധനാഴ്ചയുണ്ടായ ദുരന്തത്തില്‍ മരണമടഞ്ഞത്.
ബുധനാഴ്ച രാവിലെ തകര്‍ന്ന കെട്ടിടത്തില്‍ നിന്ന് ഏഴുപേരെ രക്ഷാസംഘം ഉടനടി രക്ഷിച്ചിരുന്നു. വ്യാഴാഴ്ച രണ്ടു സ്ത്രീകളെയും രക്ഷിച്ചു. 12 കുടുംബങ്ങളെ അധികൃതര്‍ സുരക്ഷിതമായി മാറ്റിയിരുന്നു.
കാസർകോട് പുളിക്കൂർ സ്വദേശി അഷ്‌റഫിന്റെ മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്. ഇർഫാന ആണ് മുഹമ്മദ് അഷ്‌റഫിന്റെ ഭാര്യ. ഇരട്ടക്കുട്ടികളടക്കം നാലു മക്കളുണ്ട്.
നിലമ്പൂർ സ്വദേശി ഫൈസൽ കുപ്പായിയുടെ മൃതദേഹവും കണ്ടെത്തി. തകർന്നു വീണ കെട്ടിടത്തില്‍ നൗഷാദിനൊപ്പം മുറിയില്‍ താമസിച്ചിരുന്ന ദോഹയിലെ പ്രശസ്ത ഗായകനും ചിത്രകാരനുമായിരുന്ന മലപ്പുറം നിലമ്പൂര്‍ സ്വദേശി ഫൈസല്‍ കുപ്പായി (49) യുടെ മൃതദേഹം വെള്ളിയാഴ്ച രാത്രിയോടെ കണ്ടെടുത്തിരുന്നു.
പൊന്നാനി മാറങ്കേരി സ്വദേശി നൗഷാദ് മണ്ണാറയിൽ എന്നിവരുടെ മൃതദേഹങ്ങളും നേരത്തെ കണ്ടെടുത്തിരുന്നു. ദോഹയിലെ ഫാല്‍ക്കണ്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ അക്കൗണ്ടന്റായിരുന്നു മരിച്ച നൗഷാദ്. ഭാര്യ: ബില്‍ഷി. മക്കള്‍: മുഹമ്മദ് റസല്‍, റൈസ.
ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് ബി റിങ് റോഡിലെ മന്‍സൂറയിലെ ബിന്‍ ദുര്‍ഹാം ഏരിയയില്‍ സ്ഥിതി ചെയ്തിരുന്ന നാലു നില കെട്ടിടം തൊട്ടടുത്തുള്ള മൂന്ന് നില കെട്ടിടത്തിലേക്ക് തകർന്ന് വീണത്.
അതേ സമയം അപകടത്തിൽ കൂടുതൽ മലയാളികൾ ഉൾപെട്ടിട്ടുണ്ടാകമാെന്ന ആശങ്കയിലാണ് ഖത്തറിലെ പ്രവാസികൾ.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273