നെടുമ്പാശേരി വിമാനത്താവളത്തില്‍ ഹെലികോപ്ടര്‍ അപകടത്തിൽപ്പെട്ടു; മൂന്ന് പേർക്ക് പരിക്ക്

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ ഹെലികോപ്ടര്‍ അപകടം. കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്ടറാണ്‌ അപകടത്തിൽപ്പെട്ടത്. പരിശീലന പറക്കലിനു തയാറെടുക്കുന്നതിനിടെ ഹെലികോപ്റ്റർ തെന്നിമാറിയാണ് അപകടമുണ്ടായത്. ഉച്ചയ്ക്ക് 12.25നായിരുന്നു അപകടം

അതേസമയം, ഹെലികോപ്റ്റർ തകർന്നു വീണെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. ടേക്ക് ഓഫിനുള്ള ശ്രമത്തിനിടെ റൺവേയുടെ വശങ്ങളിൽ ഉരസിയാണ് അപകടമുണ്ടായതെന്നാണ് വിവരം. ഹെലികോപ്റ്റർ റൺവേയിൽനിന്ന് നീക്കാനുള്ള ശ്രമം തുടരുകയാണ്.

മൂന്നു പേരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. മൂന്ന് പേര്‍ക്കും പരിക്കേറ്റതായാണ് വിവരം. എന്നാല്‍ ഇവരുടെ പരിക്കുകള്‍ ഗുരുതരമുള്ളതല്ല. പരിക്കേറ്റവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
അപകടത്തെ തുടർന്ന് വിമാനത്താവളത്തിന്റെ റൺവേ താൽക്കാലികമായി അടച്ചു. ഇനി അപകടത്തിൽപ്പെട്ട ഹെലികോപ്റ്റർ ഇവിടെനിന്നു മാറ്റി സുരക്ഷാ പരിശോധനയും പൂർത്തിയായ ശേഷമേ വിമാന സർവീസുകൾ പുനരാരംഭിക്കൂ. രണ്ടു മണിക്കൂർ നേരത്തേക്ക് വിമാന സർവീസുകൾ തടസപ്പെടുമെന്നാണ് വിമാനത്താവള അധികൃതർ നൽകുന്ന വിവരം.

അപകടത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് കോസ്റ്റ് ഗോര്‍ഡ് വ്യക്തമാക്കി. നെടുമ്പാശേരി വിമാനത്താവളം അധികൃതരും സംഭവം പരിശോധിക്കും.

 

കൂടുതൽ വിവരങ്ങൾ ഉടൻ..

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!