മക്കയിലെ ഹറം പള്ളിയിൽ ഇഅ്തികാഫിനുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി

മക്കയിലെ ഹറം പള്ളിയിൽ ഇഅ്തികാഫ് ആചരിക്കാൻ (ഭജനമിരിക്കൽ) ആഗ്രഹിക്കുന്നവർക്കുള്ള അപേക്ഷ സ്വീകരിച്ച് തുടങ്ങിയതായി ഇരുഹറം കാര്യാലയം അറിയിച്ചു. 

റമദാനിലെ അവസാനത്തെ പത്ത് ദിവസങ്ങളിൽ ഇഅ്തികാഫ് ആചരിക്കാനാണ് അനുമതി നൽകുന്നത്. ആഗ്രഹമുള്ളവർ നുസ്ക് ആപ്പ് വഴി അപേക്ഷ സമർപ്പിക്കണം. 2500 വിശ്വാസികൾക്കാണ് ഈ വർഷം ഇഅ്തികാഫിന് അനുമതി നൽകുകയെന്നും ഇരു ഹറം കാര്യാലയം അറിയിച്ചു.

അനുമതി ലഭിക്കുന്നവർക്ക് എല്ലാ സൌകര്യങ്ങളും ഹറം കാര്യവകുപ്പ് നൽകും. ഓരോരുത്തർക്കും അവരവരുടെ സാധനങ്ങൾ സൂക്ഷിക്കുന്നതിന് പ്രത്യേകം ഷെൽഫുകളും നോമ്പ് തുറക്കുന്നതിനും, അത്താഴത്തിനുമുളള ഭക്ഷണങ്ങളും ഹറമിൽ വെച്ച് ലഭിക്കും. കൂടാതെ വൈദ്യ സഹായത്തിനായി ഡോക്ടർമാരുൾപ്പെടെ നിരവധി മെഡിക്കൽ ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്.

മക്കയിലെ ഹറമിൽ രണ്ട് സ്ഥലങ്ങളിലാണ് ഇഅ്തികാഫിന് വേണ്ടി തയ്യാറാക്കിയിട്ടുള്ളത്. കിംഗ് ഫഹദ് വികസന ഏരയിയുടെ ബേസ്മെൻ്റിലാണ് ഇഅ്തികാഫിന് അനുവദിച്ചിരിക്കുന്ന ഒരു സ്ഥലം. ഇത് പുരുഷന്മാർക്ക് മാത്രമായുള്ളതാണ്.

രണ്ടാമത്തേത് കിംഗ് അബ്ദുല്ല വികസന ഏരയിയിലെ ഒന്നാം നിലയിൽ പിറകിലും മധ്യഭാഗത്തും പ്രത്യേകം തയ്യാറാക്കിയ സ്ഥലങ്ങളുമാണ്. ഇതിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം സൌകര്യങ്ങളേർപ്പെടുത്തിയിട്ടുണ്ട്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

Share
error: Content is protected !!