ഒമാനിലും മാസപ്പിറവി ദൃശ്യമായി; മുഴുവൻ ഗൾഫ് രാജ്യങ്ങളിലും കേരളത്തിലും നാളെ റമദാൻ ഒന്ന്

ഒമാനിലും ഇന്ന് റമദാൻ മാസപ്പിറവി ദൃശ്യമായി. ഇതോടെ ഒമാൻ ഉൾപ്പെടെയുള്ള മുഴുവൻ ഗൾഫ് രാജ്യങ്ങളിലും കേരളത്തിലും നാളെ റമദാൻ വ്രതം ആരംഭിക്കും.

ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്നലെ മാസപ്പിറവി ദൃശ്യമാകാതിരുന്നതിനാൽ വ്യാഴാഴ്ച ആയിരിക്കും റമദാൻ ഒന്ന് എന്ന് ഇന്നലെ പ്രഖ്യാപിച്ചിരുന്നതാണ്. എന്നാൽ ഇന്ന് ഒമാനിൽ മാസപ്പിറവി ദൃശ്യമായതോടെ വ്യാഴാഴ്ച റമദാൻ ആരംഭിക്കുമെന്ന് ഒമാനും പ്രഖ്യാപിച്ചു.

റമദാൻ മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ വിവരം ലഭിച്ചതിനാൽ കേരളത്തിലും മാർച്ച് 23ന് വ്യാഴാഴ്ച (നാളെ) റമദാൻ വ്രതം ആരംഭിക്കുമെന്ന് വിവിധ ഖാദിമാർ അൽപ സമയം മുമ്പ് അറിയിച്ചിരുന്നു.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്‍റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍, പാളയം ഇമാം വി.പി. ശുഹൈബ് മൗലവി, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി എന്നിവരാണ് മാസപ്പിറവി ദൃശ്യമായതായി അറിയിച്ചത്.

കോഴിക്കോട് കാപ്പാടും, തമിഴ്നാട്ടിലെ കുളച്ചലിലുമാണ് മാസപ്പിറവി കണ്ടത്. ഇന്ന് ഇപ്പോൾ മുതൽ വിശുദ്ധ റമദാൻ മാസത്തിലാണെന്നും, വിശുദ്ധിയോടെ ജീവതം ആരംഭിക്കണമെന്നും, ഇന്ന് ഇശാ നമസ്കാരത്തിന് ശേഷം തറാവീഹ് നമസ്കാരം ആരംഭിക്കണമെന്നും വിവിധ ഖാദിമാർ വിശ്വാസികളോട് ആവശ്യപ്പെട്ടു.

വ്യാഴാഴ്ചയായിരിക്കും കേരളത്തിൽ റമദാൻ വ്രതം ആരംഭിക്കുകയെന്ന് കേരള ഹിലാൽ കമ്മിറ്റി ചെയർമാൻ എം മുഹമ്മദ് മദനി നേരത്തെ അറിയിച്ചിരുന്നു.

റമദാൻ വ്രതം മാർച്ച് 23 വ്യാഴാഴ്ച തുടങ്ങുമെന്ന് കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് പ്രഫ. എ അബ്ദുൽഹമീദ് മദീനിയും അറിയിച്ചിരുന്നു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!