മക്കയിലെ മസജിദുൽ ഹറമിൽ ഇഅ്തികാഫിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

മക്കയിലെ മസജിദുൽ ഹറമിൽ ഇഅ്തികാഫിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഗൈഡൻസ് ആൻഡ് അഫയേഴ്‌സ് ജനറൽ പ്രസിഡന്റ് ഷെയ്ഖ് അബ്ദുല്ല അൽ-സൗലി പറഞ്ഞു. ഹറമിൽ രണ്ട് സ്ഥലങ്ങളാണ് ഇഅ്തികാഫ് ആചരിക്കുന്നവർക്കായി നിശ്ചയിച്ചിട്ടുള്ളത്. ഹറമിലെ റമദാൻ പദ്ധതികളുടെ ഭാഗമായാണ് ഇഅ്തികാഫിനുള്ള ക്രമീകരണങ്ങൾ.

കിംഗ് ഫഹദ് വികസന ഏരയിയുടെ ബേസ്മെൻ്റിലാണ് ഇഅ്തികാഫിന് അനുവദിച്ചിരിക്കുന്ന ഒരു സ്ഥലം. ഇത് പുരുഷന്മാർക്ക് മാത്രമായുള്ളതാണ്. രണ്ടാമത്തേത് കിംഗ് അബ്ദുല്ല വികസന ഏരയിയിലെ ഒന്നാം നിലയിൽ പിറകിലും മധ്യാഭാഗത്തും പ്രത്യേകം തയ്യാറാക്കിയ സ്ഥലങ്ങളുമാണ്. ഇതിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം സൌകര്യങ്ങളേർപ്പെടുത്തിയിട്ടുണ്ട്.

ഇഅ്തികാഫ് ആചരിക്കാൻ ആഗ്രഹിക്കുന്നവർ മുൻ കൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. അനുമതി ലഭിക്കുന്നവർക്ക് ഭക്ഷണമുൾപ്പെടെയുള്ള സൌകര്യങ്ങൾ ലഭിക്കുന്നതാണ്.  റമദാനിൻ്റെ അവസാനത്തെ പത്ത് ദിവസങ്ങളിലാണ് ഇഅ്തികാഫ് ആചരിക്കുക. 2500 വിശ്വാസികൾക്ക് ഇഅ്തികാഫിന് ഹറമിൽ സൌകര്യമൊരുക്കുമെന്ന് ഇരുഹറം കാര്യാലയം മേധാവി ഷെയ്ഖ് അബ്ദുൽ റഹ്മാൻ അൽ സുദൈസ് പറഞ്ഞു.

ഹറം പള്ളിയിൽ ഇപ്രകാരം നിശ്ചയിച്ചിട്ടുളള സ്ഥലങ്ങളിലല്ലാതെ ഇഅ്തികാഫ് അനുവദിക്കില്ലെന്നും അൽ സൌലി വ്യക്തമാക്കി. വിശുദ്ധ മാസത്തിൽ ഹറമിലെത്തുന്ന വിശ്വാസികൾക്ക് മികച്ച സേവനങ്ങൾ നൽകാനാണ് ഇരുഹറം കാര്യാലയം ശ്രമിക്കുന്നതെന്ന് ഷെയ്ഖ് അബ്ദുല്ല അൽ-സൗലി പറഞ്ഞു.

 

 

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!