ഭൂകമ്പത്തിൽ ചുറ്റിലുള്ളതെല്ലാം വിറക്കുന്നു; വിറക്കാതെ ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്ത് ഡോക്ടർ, അമ്മയും കുഞ്ഞും സുരക്ഷിതർ – വിഡിയോ

ശ്രീനഗർ: ചൊവ്വാഴ്ച രാത്രി ഉണ്ടായ ഭൂകമ്പത്തിൽ ഭയചകിതരാകാതെ ജമ്മു കശ്മീരിലെ അനന്ത്നാഗിലെ ആശുപത്രിയിൽ പ്രസവമെടുത്ത് ഡോക്ടർ.

ബിജ്ബെഹറയിലെ സബ് ജില്ലാ ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ കുട്ടിയെ പുറത്തെടുക്കുന്നതിനിടയിലാണ് ഭൂചലനം ഉണ്ടായത്. സംഭവത്തിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. ചുറ്റുപാടുകൾ ഭൂകമ്പത്തിൽ വിറയ്ക്കുമ്പോൾ വിറയലില്ലാതെ അമ്മയെയും കുഞ്ഞിനെയും സുരക്ഷിതമാക്കാനുള്ള തത്രപ്പാടിലായിരുന്നു ഡോക്ടറും സംഘവും.

റിക്ടർ സ്കെയിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കുഷ് മേഖലയാണ്. കശ്മീർ താഴ്‌വരയെയും ഭൂകമ്പം ബാധിച്ചിരുന്നു. പ്രകമ്പനത്തെത്തുടർന്ന് ആളുകൾ വീടുകളിൽനിന്ന് ഇറങ്ങിയോടി. രാത്രി 10.17നായിരുന്നു ഭൂകമ്പം.

 

വീഡിയോ കാണുക…

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

 

Share
error: Content is protected !!