മാസപ്പിറവി ദൃശ്യമായി; കേരളത്തിലും റദമാൻ വ്രതം വ്യാഴാഴ്ച ആരംഭിക്കും

റമദാൻ മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ വിവരം ലഭിച്ചതിനാൽ കേരളത്തിലും മാർച്ച് 23ന് വ്യാഴാഴ്ച (നാളെ) റമദാൻ വ്രതം ആരംഭിക്കുമെന്ന് വിവിധ ഖാദിമാർ അറിയിച്ചു.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്‍റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍, പാളയം ഇമാം വി.പി. ശുഹൈബ് മൗലവി, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി എന്നിവരാണ് മാസപ്പിറവി ദൃശ്യമായതായി അറിയിച്ചത്.

കോഴിക്കോട് കാപ്പാടും, തമിഴ്നാട്ടിലെ കുളച്ചലിലുമാണ് മാസപ്പിറവി കണ്ടത്. ഇന്ന് ഇപ്പോൾ മുതൽ വിശുദ്ധ റമദാൻ മാസത്തിലാണെന്നും, വിശുദ്ധിയോടെ ജീവതം ആരംഭിക്കണമെന്നും, ഇന്ന് ഇശാ നമസ്കാരത്തിന് ശേഷം തറാവീഹ് നമസ്കാരം ആരംഭിക്കണമെന്നും വിവിധ ഖാദിമാർ വിശ്വാസികളോട് ആവശ്യപ്പെട്ടു.

വ്യാഴാഴ്ചയായിരിക്കും കേരളത്തിൽ റമദാൻ വ്രതം ആരംഭിക്കുകയെന്ന് കേരള ഹിലാൽ കമ്മിറ്റി ചെയർമാൻ എം മുഹമ്മദ് മദനി നേരത്തെ അറിയിച്ചിരുന്നു.

റമദാൻ വ്രതം മാർച്ച് 23 വ്യാഴാഴ്ച തുടങ്ങുമെന്ന് കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് പ്രഫ. എ അബ്ദുൽഹമീദ് മദീനിയും അറിയിച്ചിരുന്നു.

ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ വ്യാഴാഴ്ചയാണ് റമദാൻ മാസം ആരംഭിക്കുന്നത്. ചൊവ്വാഴ്ച മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ഇന്ന് ബുധനാഴ്ച ശഅബാൻ 30 പൂർത്തിയാക്കി വ്യാഴാഴ്ച റമദാൻ വ്രതം ആരംഭിക്കുവാൻ സൌദി റോയൽ കോർട്ട് ഉത്തരവിടുകയായിരുന്നു. തുടർന്ന് ഒമാൻ ഒഴികെയുള്ള രാജ്യങ്ങളിലും വ്യാഴാഴ്ച മുതൽ  റമദാൻ വ്രതം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു.

ഒമാനിൽ ഇന്ന് മാസപ്പിറവി ദൃശ്യമായാൽ വ്യാഴാഴ്ച റമദാൻ വ്രതം ആരംഭിക്കും. ഇല്ലെങ്കിൽ വെള്ളിയാഴ്ചയായിരിക്കും ഒമാനിൽ നോമ്പിന് തുടക്കമാകുക.

 

 

 

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!