സൗദി വിസിറ്റ് വിസ ഒരു വർഷം വരെ പുതുക്കി ലഭിക്കുന്നതായി അനുഭവസ്ഥർ; സാങ്കേതിക പിശകെന്ന് സംശയം

സൌദിയിൽ വിസിറ്റ് വിസ ഒരു വർഷത്തേക്ക് പുതുക്കി ലഭിച്ചതായി അനുഭവസ്ഥർ പങ്കുവെച്ചു. ജോർദാനിൽ പോയി മൂന്ന് മാസത്തേക്ക് വിസ പുതുക്കിയവർക്കാണ് അബ്ഷിറിൽ ഒരു വർഷം വരെ പുതുക്കിയതായി കാണാൻ സാധിച്ചത്. എന്നാൽ ഇത് സാങ്കേതിക തകരാർ മൂലം സംഭവിച്ചതാണോ എന്ന കാര്യം വ്യക്തമല്ല.

ഇന്ന് ജോർദാനിൽ പോയി വിസ പുതുക്കിയവർക്കെല്ലാം വിസ കാലാവധി അവസാനിക്കുന്ന തിയതി വരെ പുതുക്കി ലഭിച്ചതായാണ് അബ്ഷറിൽ രേഖപ്പെടുത്തിയത്. കൂടാതെ അടുത്ത ആഴ്ച പുതുക്കാനായി വരാനിരിക്കുന്നവർക്കും പുതുക്കി ലഭിച്ചതായി ജോർദാൻ ബോർഡറിൽ നിന്നും ട്രാവൽ ഏജന്റ് അറിയിച്ചു. വിസ കാലാവധി അവസാനിക്കാൻ ബാക്കിയുളള ദിവസങ്ങളിലേക്കാണ് പുതുക്കി ലഭിച്ചത്. വിസ പുതുക്കാൻ പോകാത്തവർക്കും പുതുക്കി ലഭിച്ചതിനാൽ ഇത് സാങ്കേതിക തകരാർ ആകാൻ തന്നെയാണ് സാധ്യത.

വിസിറ്റ് വിസ പുതുക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങളൊന്നും മന്തരാലയത്തിൽ നിന്ന് ലഭിച്ചിട്ടില്ല. ഒരു വർഷം വരെ പുതുക്കുമെന്ന അറിയിപ്പും പുറത്ത് വന്നിട്ടില്ല. അതിനാൽ തന്നെ അപ്രതീക്ഷിതമായി ലഭിച്ച ഈ ഒരു വർഷത്തേക്കുള്ള പുതുക്കൽ സാങ്കേതിക തകരാറണോ അല്ലേ എന്നറിയാൻ കാത്തിരിക്കണം.

എല്ലാ അറിയിപ്പുകളും ഔദ്യോഗികമായി മന്ത്രാലയത്തിൽ നിന്ന് വരാറില്ല എന്നതും ശ്രദ്ധേയമാണ്. ഓണ്ലൈനായി മൂന്ന് മാസത്തേക്ക് പുതുക്കി നൽകിയിരുന്ന നടപടി റദ്ധാക്കി, സൌദിക്ക് പുറത്ത് പോയി തിരിച്ച് വരൽ നിർബന്ധമാക്കിയ സമയത്തും ഔദ്യോഗിക അറിയിപ്പുകൾ ഉണ്ടായിരുന്നില്ല. അതിനാൽ ഒരു വർഷത്തേക്ക് പുതുക്കി നൽകുന്ന രീതി ഔദ്യോഗിക തീരുമാനപ്രകാരം ആണോ എന്ന് വരു ദിവസങ്ങളിൽ മാത്രമേ വ്യക്തമാകൂ.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

Share
error: Content is protected !!