സ്പൈസ് ജെറ്റ് വീണ്ടും ചതിച്ചു; ഇന്നലെ ജിദ്ദയിലെത്തിയ യാത്രക്കാർക്ക് ഇന്നും ലഗേജ് ലഭിച്ചില്ല

സ്പൈസ് ജെറ്റ് വിമാനം വീണ്ടും ചതിച്ചു. ഇന്നലെ (തിങ്കളാഴ്ച) കോഴിക്കോട് നിന്ന് ജിദ്ദയിലെത്തിയ യാത്രക്കാർക്ക് ഇത് വരെ ലഗേജ് ലഭിച്ചില്ല. ഇന്നലെ രാവിലെ 10 മണിക്കും, ഉച്ചക്ക് 2.30നുമായി എത്തിയ രണ്ട് വിമാനങ്ങളിലെ യാത്രക്കാരാണ് ലഗേജ് ലഭിക്കാതെ ദുരിതത്തിലായത്.

രാവിലെ എത്തിയ ആദ്യ വിമാനത്തിലെ യാത്രക്കാരോട് ഉച്ചക്ക് വരുന്ന അടുത്ത വിമാനത്തിൽ ലഗേജെത്തുമെന്നും അത് വരെ വിമാനത്താവളത്തിൽ തുടരണമെന്നും അധികൃതർ അറിയിച്ചിരുന്നു. ഇതനുസരിച്ച് കാത്തു നിന്നവർക്ക് ആർക്കും രണ്ടാമത്തെ വിമാനം എത്തിയിട്ടും ലഗേജ് ലഭിച്ചില്ല. അന്വേഷിച്ചപ്പോൾ ലഗേജ് എത്തിയിട്ടുണ്ടെന്നും കസ്റ്റംസ് ക്ലിയറൻസ് നടന്ന് കൊണ്ടിരിക്കുകയാണെന്നും വൈകാതെ ലഭിക്കുമെന്നുമുള്ള അറിയിപ്പാണ് ലഭിച്ചത്.

എന്നാൽ ലഗേജിനായി കാത്തിരുന്നവർക്ക് ഇന്നലെ രാത്രി വൈകിയും ലഗേജ് ലഭിച്ചില്ല. ഇന്ന് ഇനി ലഭിക്കില്ലെന്നും അടുത്ത ദിവസം അറിയിപ്പ് ലഭിക്കുന്നതിനനുസരിച്ച് വിമാന താവളത്തിൽ വന്ന് സ്വീകരിക്കണമെന്നുമുള്ള അറിയിപ്പാണ് പിന്നീട് ലഭിച്ചത്.

എന്നാൽ ഇന്ന് ഇത് വരെ യാതൊരുവിധ അറിയിപ്പും ലഭിച്ചില്ലെന്ന് യാത്രക്കാർ പറഞ്ഞു. ചിലർ വിമാനത്താവളത്തിലെത്തി അന്വേഷിച്ചെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല. എന്ന് ലഗേജ് വരുമെന്ന് പറയാൻ പോലും അധികൃതർക്ക് സാധിക്കുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി.

ജിദ്ദയിൽ നിന്നും, മക്ക, തായിഫ്, ജിസാൻ എന്നിവിടങ്ങളിലേക്ക് പോകാനുള്ള നിരവധി യാത്രക്കാരും ഇന്നലെ എത്തിയവരിലുണ്ടായിരുന്നു. ഇവരെല്ലാം ഇന്ന് ലഗേജ് കിട്ടിയ ശേഷം മക്കിയിലേക്കും ത്വാഇഫിലേക്കും പുറപ്പെടാമെന്ന് കരുതിയിരുന്നവരായിരുന്നു. എന്നാൽ ഇന്ന് വൈകിയും ലഗേജ് ലഭിക്കാത്തിനാലും, ഇനി എപ്പോൾ ലഭിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ലാത്തതിനാലും ഇനിയും കാത്തിരിക്കാനാവില്ലെന്ന് പറഞ്ഞ് യാത്ര ആരംഭിച്ചു. നിരവധി ഉംറ തീർഥാകരും സ്പൈസ് ജെറ്റിൻ്റെ ക്രൂരതയുടെ ഇരയായിട്ടുണ്ട്.

ഇന്നലെ ജിസാനിലേക്ക് പോകേണ്ടിയിരുന്ന യുവതിയും കൈകുഞ്ഞുൾപ്പെടെയുള്ള മൂന്ന് കൂട്ടികളും ഇന്നും ജിദ്ദയിൽ തുടരുകയാണ്. അവർക്ക് ലഗേജ് ലഭിക്കൽ നിർബന്ധമാണെന്നും വിലയേറിയ സാധനങ്ങൾ പലതും ലഗേജിലുണ്ടെന്നും പറയുന്നു. ജിസാനിൽ നിന്ന് ഇവരുടെ ഭർത്താവും ഇന്ന് ജിദ്ദയിലെത്തിയിട്ടുണ്ട്.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!