ത്വാഇഫ് അപകടത്തിൽ മരിച്ച മലയാളി കുടുംബത്തിലെ മൂന്ന് പേരെയം ഖബറടക്കി; പൊന്നോമനകളെ ഖബറിലേക്ക് ഇറക്കുന്നത് സ്ട്രക്ച്ചറിൽ കിടന്ന് നിറകണ്ണുകളോടെ കണ്ട് ഫൈസൽ – ചിത്രങ്ങൾ

മക്ക: സൗദിയിലെ ത്വാഇഫിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ മറവ് ചെയ്തു. പാലക്കാട് പത്തിരിപ്പാല സ്വദേശിനിയായ സാബിറ (53) അവരുടെ പേരക്കുട്ടികളായ (മകളുടെ മകൾ) അഭിയാൻ (7), അഹിയാൻ( 4) എന്നിവരുടെ മൃതദേഹങ്ങൾ ത്വാഇഫിലാണ് മറവ് ചെയ്തത്.

 

 

പാലക്കാട് പത്തിരിപ്പാലം സ്വദേശി തോട്ടത്തിപ്പറമ്പിൽ ഫൈസൽ അബ്ദുൽ സലാമും, ഭാര്യ സുമയ്യയും, രണ്ട് മക്കളും, ഭാര്യയുടെ മാതാപിതാക്കളായ അബ്ദുൽ ഖാദറും, സാബിറയുമൊന്നിച്ച് ഉംറ ചെയ്യാനായി വ്യാഴാഴ്ചയാണ് ഇവർ ഖത്തറിൽ നിന്നും റോഡ് മാർഗം സൌദിയിലേക്ക് പുറപ്പെട്ടത്.

ത്വാഇഫിലെ അബ്ദുള്ള ബിൻ അബ്ബാസ് മസ്ജിദിൽ ഇന്നലെ (ഞായറാഴ്ച) അസർ നമസ്ക്കാരാനന്തരമായിരുന്നു മയ്യിത്ത് നമസ്കാരം. തുടർന്ന് മഖ്ബറ ഇബ്രാഹീം ജഫാലിയിലിൽ മൃതദേഹങ്ങൾ മറവ് ചെയ്തു.

അബ്ദല്ല ബിൻ അബ്ബാസ് മസ്ജിദിൽ നിന്ന് മയ്യിത്ത് നമസ്കാരത്തിന് ശേഷം ആംബുലൻസിൽ മൃതദേഹങ്ങൾ മഖ്ബറയിലെത്തിച്ചു. തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് ഓരോ മയ്യിത്തുകളായി തയ്യാറാക്കി വെച്ച ഖബറിനടുത്തേക്ക് കൊണ്ടുപോയി. സാബറിയുടെ മൃതദേഹം ഒരു മയ്യിത്ത് കട്ടിലിലും, കുട്ടികളുടേത് രണ്ടും ഒരുമിച്ച് ഒരു കട്ടിലിലുമായാണ് കൊണ്ടുപോയത്.

 

 

 

പള്ളിയിൽ വെച്ച് മയ്യിത്ത് നമസ്കാരത്തിൽ പങ്കെടുക്കാൻ സാധിക്കാത്തവർ മഖ്ബറയിൽ വെച്ച് നമസ്കരിച്ചു.

 

 

ആ കുഞ്ഞു മക്കളുടെ മൃതദേഹങ്ങൾ അടുത്തടുത്തായി മറവ് ചെയ്ത കാഴ്ച കണ്ട് നിന്നവരുടെ കരളലിയിപ്പിക്കുന്നതായിരുന്നു.

ഖബറടക്ക ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഖത്തറിൽ നിന്നും നിരവധി ബന്ധുക്കളും സുഹൃത്തുക്കളും തായിഫിലെത്തിയിരുന്നു. രണ്ട് കുരുന്നുകളേയും അവരുടെ ഉമ്മൂമ്മയേയും അടുത്തടുത്തയി തയ്യാറാക്കിയ ഖബറിലേക്ക് എടുക്കുമ്പോൾ കൂടി നിന്നവരെല്ലാം വിതുമ്പി.

 

 

ഫൈസലിനും ഭാര്യ സുമയ്യക്കും ആകെയുണ്ടായിരുന്ന രണ്ട് മക്കളാണ് നഷ്ടമായത്, ഒപ്പം സുമയ്യക്ക് അവരുടെ മാതവും, അബ്ദുൽ ഖാദറിന് സ്വന്തം ഭാര്യയും നഷ്ടമായി. അപകടത്തിൽ പരിക്കേറ്റ ഫൈസലിനേയും (കുട്ടികളുടെ പിതാവ്) ഖബറടക്ക ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി മഖ്ബറയിൽ എത്തിച്ചിരുന്നു. സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് തൻ്റെ പൊന്നോമന മക്കളെയും ഭാര്യ മാതാവിനേയും ഖബറിലേക്ക് ഇറക്കുമ്പോൾ, സട്രക്ച്ചറിൽ കിടന്ന് അതെല്ലാം കണ്ട് കണ്ണീർ വാർക്കാനായിരുന്നു ഫൈസൽ.

 

 

വ്യാഴാഴ്ച ഖത്തറിൽ നിന്നും പുറപ്പെട്ട ഇവർ ത്വാഇഫിലേക്കെത്താൻ ഏകദേശം എഴുപത് കി.മീ ബാക്കി നിൽക്കെ അതീഫിൽ വെച്ച്, വെള്ളിയാഴ്ച പുലർച്ചെ ഇവർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപെടുകയായിരുന്നു.

വാഹനമോടിച്ചിരുന്ന ഫൈസലിനും ഭാര്യാ പിതാവ് അബ്ദുൽ ഖാദറിനും പരിക്കേറ്റിരുന്നു. ഫൈസലിൻ്റെ ഭാര്യ സുമയ്യക്ക് നിസ്സാര പരിക്കുകളേയുള്ളൂ. ഇവരെല്ലാം സുഖംപ്രപിച്ച് വരികയാണ്.

ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൻ്റെ സഹായത്തോടെ കെഎംസിസി നേതാവും കമ്യൂണിറ്റി വെൽഫെയർ അംഗവുമായ സാലിഹ് നാലകത്തും, മുഹമ്മദ് ശമീം, നവോദയയുടെ ഷാജി പന്തളം എന്നിവരാണ് നടപടികൾക്ക് നേതൃത്വം നൽകിയത്.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!