റമദാനെ സ്വീകരിക്കാൻ മക്കയും മദീനയും ഒരുങ്ങി; മദീനയിൽ റെഡ് ക്രസൻ്റിന് കീഴിൽ 1600 ഉദ്യോഗസ്ഥർ, എയർ ആംബുലൻസ് ഉൾപ്പെടെ വൻ സജ്ജീകരണങ്ങൾ
വിശുദ്ധ റമദാനെ സ്വീകരിക്കാൻ മക്ക, മദീന ഹറം പള്ളികൾ പൂർണസജ്ജമായതായി ഇരു ഹറം കാര്യാലയം മേധാവി ഡോ. ഷെയ്ഖ് അബ്ദുൽ റഹ്മാൻ അൽ സൂദൈസ് അറിയിച്ചു. ദശലക്ഷക്കണക്കിന് വിശ്വാസികൾ റമദാനിൽ മക്കയിലും മദീനയിലും എത്തും. ഇത് മുൻ കൂട്ടി കണ്ടുകൊണ്ടുള്ള പഴുതടച്ച് തയ്യാറെടുപ്പുകളാണ് ഹറം കാര്യാലയം ഒരുക്കിയിട്ടുള്ളത്.
തീർത്ഥാടകർ, ആരാധകർ, സന്ദർശകർ, മക്ക ഹറം പള്ളിയിലേയും പ്രവാചകന്റെ മസ്ജിദിലേക്കുള്ള സന്ദർശകർക്കും വേണ്ടി എല്ലാ സൈറ്റുകളും തയ്യാറാക്കിയിട്ടുണ്ടെന്നും ദൈവത്തിൻ്റെ അതിഥികൾക്കായി എല്ലാ സേവനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അൽ-സുദൈസ് സ്ഥിരീകരിച്ചു. ഹറമിൽ നൽകി വരുന്ന സേവനങ്ങളും ഉപകരണങ്ങളുടെ പ്രവർത്തനങ്ങളും യോഗ്യരായ ഉദ്യോഗസ്ഥരുടേയും എഞ്ചിനീയർമാരുടേയും സാന്നിദ്ധ്യത്തിൽ ഉറപ്പാക്കിയതായും അദ്ദേഹം പറഞ്ഞു.
മദീനയിൽ നാളെ (ചൊവ്വാഴ്ച) മുതൽ റമദാൻ മാസത്തിലേക്കുള്ള പ്രത്യേക പ്രവർത്തന പദ്ധതി പ്രകാരം പ്രവർത്തിച്ച് തുടങ്ങുമെന്ന് മദീന മേഖലയിലെ റെഡ് ക്രസന്റ് ജനറൽ അതോറിറ്റി അറിയിച്ചു. 39 എമർജൻസി സെന്ററുകളിലായി 1600 ജീവനക്കാരെയാണ് മദീന മേഖല റെഡ് ക്രസൻ്റ് അതോറിറ്റിക്ക് കീഴിൽ സജ്ജമാക്കിയിട്ടുള്ളത്.
മദീനയിലേക്ക് പോകുന്ന റോഡുകളിലൂം , പ്രവാചകന്റെ മസ്ജിദ് സന്ദർശകർക്കും ആവശ്യമായി വന്നാൽ അടിയന്തര വൈദ്യസഹായം ലഭ്യമാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് മേഖലയിലെ കമ്മീഷൻ ഡയറക്ടർ ജനറൽ ഡോ. അഹമ്മദ് അൽ-സഹ്‌റാനി പറഞ്ഞു. ശവ്വാൽ 5 വരെ റെഡ് ക്രസൻ്റിൻ്റെ പ്രത്യേക പദ്ധതി തുടരും.
തിരക്കേറിയ സമയങ്ങളിൽ മസ്ജിദ് നബവിയുടെ മുറ്റങ്ങളിലായി നാല് സ്ഥലങ്ങളിൽ അത്യാധുനിക സജ്ജീകരണങ്ങളോടെയുള്ള വൈദ്യ പരിചരണം സംവിധാനങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. മദീനയുടെ കേന്ദ്ര ഭാഗവും അതിലേക്കുള്ള റോഡുകളിലുമായി 39 ആംബുലൻസ് കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിന് കീഴിലായി 62 ലധികം ആംബുലൻസ് ടീമുകളും, ഏറ്റവും പുതിയ ഓട്ടോമാറ്റഡ് ഉപകരണങ്ങളുടെ പിന്തുണയോടെ 8 പ്രത്യേക ടീമുകളും പ്രവർത്തിക്കും. കൂടാതെ എയർ ആംബുലൻസ് സേവനവും റെഡ് ക്രസൻ്റിന് കീഴിൽ ഒരുക്കിയിട്ടുണ്ട്.
600 ഔദ്യോഗിക കേഡർമാർ, 1,000 സ്ത്രീ-പുരുഷ വൊളന്റിയർമാർ എന്നിവർ പ്രവാചകൻ്റെ പള്ളിയിൽ മുഴുസമയവും പ്രവർത്തന സജ്ജരായിരിക്കും. ഉംറ സീസണ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇവർക്കുളള പരിശീലവും പുനരധിവാസ പദ്ധതികളും പൂർത്തിയാക്കുകയും പ്രവർത്തന മേഖലകൾ ക്രമീകരിച്ചതായും സഹറാനി അറിയിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273