സൗദിയിൽ ചൊവ്വാഴ്ച റമദാൻ മാസപ്പിറവി നിരീക്ഷിക്കാൻ നിർദേശം
സൌദിയിൽ അനുഗ്രഹീത മാസമായ റമദാൻ മാസപ്പിറവി നിരീക്ഷിക്കാൻ രാജ്യത്തുടനീളമുള്ള എല്ലാ മുസ്ലീങ്ങളോടും സുപ്രീം കോടതി ആഹ്വാനം ചെയ്തു.
ശഅബാൻ 29 പൂർത്തിയാകുന്ന ചൊവ്വാഴ്ച സൂര്യാസ്ഥമനത്തിന് ശേഷം മാസപ്പിറവി നിരീക്ഷിക്കാനാണ് നിർദേശം.
നഗ്‌ന നേത്രങ്ങള്‍ കൊണ്ടോ ബൈനോക്കുലറിലൂടെയോ മാസപ്പിറവി നിരീക്ഷിക്കാം. മാസപ്പിറവി ദൃശ്യമായാൽ അക്കാര്യം അടുത്തുളള കോടതിയേയോ, കോടതിയിൽ എത്താൻ സഹായിക്കുന്ന കേന്ദ്രങ്ങളേയോ അറിയിക്കണമെന്നും സുപ്രീം കോടതി അറിയിച്ചു.
മാസപ്പിറവി നിരീക്ഷിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഇതിനായി വിവിധ മേഖലകളില്‍ തയ്യാറാക്കിയ പ്രത്യേക കമ്മിറ്റികളുമായി സഹകരിക്കാമെന്നും സുപ്രീം കോടതി പറഞ്ഞു.
ചൊവ്വാഴ്ച മാസപ്പിറവി ദൃശ്യമായാൽ ബുധനാഴ്ച മുതൽ റമദാൻ വ്രതം ആരംഭിക്കും. അല്ലെങ്കിൽ വ്യാഴാഴ്ചയായിരിക്കും റമദാൻ ഒന്ന്.
അതേ സമയം ശഅബാന്‍ 29 ന് ചൊവ്വാഴ്ച മാസപ്പിറവി ദര്‍ശിക്കാന്‍ സാധ്യതയില്ലെന്നും ശഅബാന്‍ 30 പൂര്‍ത്തിയാക്കി വ്യാഴാഴ്ചയായിരിക്കും റമദാൻ വ്രതം ആരംഭിക്കാൻ സാധ്യതയെന്നും ഗോളശാസ്ത്ര വിഭാഗം അഭിപ്രായപ്പെട്ടു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273