പ്രവാസി മലയാളി ചികിത്സയിലിരിക്കെ മരിച്ചു

മലപ്പുറം വാഴക്കാട് ആക്കോട് സ്വദേശി സൌദിയിലെ ജിദ്ദയിൽ നിര്യാതനായി.  തടിയിൽ മുഹമ്മദ് മുസ്തഫയാണ് മരിച്ചത്. 56 വയസ്സായിരുന്നു. ജിദ്ദയിലെ അൽ ഹംറയിലുള്ള കിംഗ് ഫഹദ് ജനറൽ ആശുപത്രിയിൽ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ചികിത്സ നടന്ന് വരുന്നതിനിടെയായിരുന്നു മരണം. ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു. ദീർഘകാലമായി ജിദ്ദയിൽ പ്രവാസിയാണ്.

പിതാവ്: മൂസ. മാതാവ്: അയിഷുമ്മ, ഭാര്യ: സുഹ്റ. മക്കൾ യാസർ അറഫാത്ത്, മുഹമ്മദ് റാഫി. മിഗ്ദാദ്. രണ്ട് മക്കൾ ജിദ്ദയിലുണ്ട്.

മൃതദേഹം ജിദ്ദയിൽ മറവ് ചെയ്യുന്നതിനുളള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നതായി ജിദ്ദ കെഎംസിസി വെൽഫെയർ വിംങ് അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!