റമദാനിൽ സ്കൂളുകളുടെ പ്രവർത്തന സമയവും, പെരുന്നാൾ അവധിയും പ്രഖ്യാപിച്ചു

സൌദിയിൽ റമദാനിലെ പ്രവർത്തി സമയം പ്രഖ്യാപിച്ചു. രാവിലെ 9 മണി മുതൽ അധ്യായനം ആരംഭിക്കുമെന്ന് ജിദ്ദ, റിയാദ് മേഖലകളിലെ പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

ശൈത്യകാല പ്രവൃത്തി സമയം ശഅ്ബാൻ മാസത്തോടെ അവസാനിക്കും. തുർന്ന് ശവ്വാൽ 6 മുതലാണ് വേനൽക്കാല ജോലികൾ ആരംഭിക്കുക.

മാർച്ച് 23ന് റമദാൻ ഒന്നു മുതൽ റമസാൻ 22 (ഏപ്രിൽ 13) വരെ രാവിലെ ഒമ്പതിനാണ് സ്‌കൂളുകൾ ആരംഭിക്കുക. ഇത് ഉച്ചക്ക് 1 മണി വരെ തുടരും. റമദാൻ 23 മുതൽ പെരുന്നാൾ അവധി ആരംഭിക്കും.

പെരുന്നാൾ അവധി പൂർത്തിയായി സ്‌കൂളുകൾ വീണ്ടും തുറക്കുന്നത് ശവ്വാൽ ആറിന് (ഏപ്രിൽ 26) നായിരിക്കുമെന്ന് റിയാദ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

വിദ്യാഭ്യാസ വകുപ്പിലെ എല്ലാ ജീവനക്കാരുടെയും ജോലി സമയം രാവിലെ പത്ത് മുതൽ വൈകുന്നേരം മൂന്ന് വരെ അഞ്ച് മണിക്കൂറാണെന്നും അധികൃതർ വിശദീകരിച്ചു.

ദുൽഹജ് നാലു (ജൂൺ 22) വരെയാണ് വേനൽക്കാല പ്രവൃത്തി ദിവസങ്ങൾ.ഈ സമയത്ത് രാവിലെ 6.15 ന് അസംബ്ലിയും 6.30 ആദ്യ പിരീയഡും ആരംഭിക്കും.

റിയാദിലെ സ്‌കൂളുകളിൽ 2022 ഒക്‌ടോബർ 30 മുതൽ 2023 മാർച്ച് 22 വരെയാണ്  ശൈത്യകാല പ്രവൃത്തി കാലം. ഈ കാലത്ത് അസംബ്ലി 6.45 നും ആദ്യ പിരീയഡ് 7.00 നും ആണ് ആരംഭിക്കുക.

2023 ഏപ്രിൽ 26 മുതൽ ജൂൺ 22 വരെ സമ്മർ സെമസ്റ്റർ ആരംഭിക്കുമെന്ന് റിയാദ്, ജിദ്ദ വിദ്യാഭ്യാസ വകുപ്പുകൾ പ്രസ്താവിച്ചു, ഈ സമയത്ത് രാവിലെ 6:15 ന് ആയിരിക്കും അസംബ്ലി, ആദ്യ സെഷൻ 6:30 ന് ആരംഭിക്കും.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!