നാളെ നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി യുവാവിനെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
ജിദ്ദ: നാളെ (ഞായറാഴ്ച) നാട്ടിലേക്ക് പോകാനിരിക്കെ, മലയാളി യുവാവ് ഇന്ന് സൌദിയില ജിദ്ദയിൽ ആത്മഹത്യ ചെയ്തു. മലപ്പുറം തുവ്വൂർ വലിയട്ട സ്വദേശി അബ്ദുൽ മുനീർ (39) ആണ് മരിച്ചത്.
16 വർഷത്തോളമായി ജിദ്ദയിൽ പ്രവാസിയായിരുന്ന ഇദ്ദേഹം ഒരു കമ്പനിയിൽ ഓഫീസ് ബോയ് ആയി ജോലി ചെയ്തുവരികയായിരുന്നു. ഞായറാഴ്ച ഫൈനൽ എക്സിറ്റിൽ പോകാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയിരുന്നു. അതിനിടെ ഇന്ന് ജിദ്ദ റുവൈസിലെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കുറച്ച് കാലങ്ങളായി ഇദ്ദേഹത്തിന് കടുത്ത മൈഗ്രൈൻ ഉണ്ടാവാറുണായിരുന്നുവെന്നും, അതിനുള്ള ചികിത്സ തുടർന്ന് വരികയായിരുന്നുവെന്നും സുഹൃത്തുക്കൾ സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ മരണ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.
വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി മൃതദേഹം ജിദ്ദ മഹ്ജർ കിങ് അബ്ദുൽഅസീസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
പരേതനായ അരീക്കൻ കോയയാണ് പിതാവ്. മാതാവ്: മുരിയെങ്ങലത്ത് ആമിന, ഭാര്യ: ഫൗസിയ, മക്കൾ: ദിൽന (12), ദിയ ഫാത്തിമ (രണ്ടര), സഹോദരങ്ങൾ: അബ്ദുൽ സുനീർ, അലി അക്ബർ.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273