റമദാനിൽ 141 ഉൽപ്പന്നങ്ങളുടെ വില കുറക്കും

സൌദിയിൽ വിശുദ്ധ റമദാൻ മാസത്തിൽ ഉപഭോക്താക്കൾ ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന 141-ലധികം ഉൽപന്നങ്ങളുടെ വില കുറയ്ക്കുന്നതിനുള്ള നടപടി ആരംഭിക്കുന്നതായി സൗദി ചേംബേഴ്സ് ഫെഡറേഷൻ വെളിപ്പെടുത്തി.

രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലുമുള്ള പ്രധാന ഔട്ട്‌ലെറ്റുകളായ “ഹൈപ്പർമാർക്കറ്റുകളുടെ” സഹകരണത്തോടെയാണ് ഈ സംരംഭം വരുന്നതെന്ന് ഫെഡറേഷൻ വിശദീകരിച്ചു.

ഭക്ഷ്യോത്പന്നങ്ങളുടെ ചെലവ് വർദ്ധിക്കുന്ന പുണ്യമാസത്തിൽ ഉപഭോക്താക്കൾക്ക് ഏറ്റവും ജനപ്രീതിയുള്ളതും ആവശ്യപ്പെടുന്നതുമായ സാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് നൽകാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

അതേ സമയം രാജ്യവ്യാപകമായി വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന തുരുകയാണ്. റമദാനിൽ ആവശ്യമായ ഉൽപ്പന്നങ്ങൾ ജനങ്ങൾക്ക് ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കാനാണ് പരിശോധന. കൂടാതെ പൂഴ്ത്തിവെപ്പും കൃത്രിമ വിലവർധനയും തടയാൻ വെയർഹൌസുകളിലും വിതരണ മേഖലയിലും പരിശോധന നടത്തുന്നുണ്ട്.

വ്യാജ ഓഫറുകൾ  നൽകുന്നവർക്കെതിരെ ശക്തമായ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഉൽപ്പന്നങ്ങളിൽ വാറ്റ് ഉൾപ്പെടെയുള്ള പ്രൈസ് ടാഗ് പ്രദർശിപ്പിക്കണമെന്നും, പ്രൈസ് ടാഗിലെ വിലയും പണമടക്കുമ്പോൾ ഈടാക്കുന്നതും ഒരേ വില തന്നെയാണെന്ന് ഉറപ്പാക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

 

 

Share
error: Content is protected !!