യാചകൻ്റെ കൃത്രിമ കാലിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത് 67 ലക്ഷം

ഭിക്ഷാടനത്തിലൂടെ സമാഹരിച്ച 3,00,000 ദിര്‍ഹവുമായി (67 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) യാചകനെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്‍തു. ഇയാളുടെ കൃത്രിമ കാലിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് പണം കണ്ടെടുത്തത്. വ്യാഴാഴ്ച ദുബൈ പൊലീസ് ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ വെച്ച് പൊലീസിന്റെ ആന്റി ഇന്‍ഫില്‍ട്രേറ്റേഴ്സ് ഡിപ്പാട്ട്മെന്റ് ഡയറക്ടര്‍ കേണല്‍ അലി അല്‍ ശംസിയാണ് ഇക്കാര്യം അറിയിച്ചത്.

റമദാന്‍ മാസത്തിന് മുന്നോടിയായി യാചകര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ദുബൈ പൊലീസ് പ്രത്യേക വാര്‍ത്താ സമ്മേളനം വിളിച്ചത്. ആളുകളുടെ അനുകമ്പ പിടിച്ചുപറ്റാനായി യാചകര്‍ നിരവധി വഴികള്‍ തേടാറുണ്ടെന്നും റമദാന്‍ മാസത്തില്‍ ഇത്തരം പ്രവണതകള്‍ വര്‍ദ്ധിച്ചുവരുന്നതായാണ് അനുഭവമെന്നും കേണല്‍ അലി അല്‍ ശംസി പറഞ്ഞു. തുടര്‍ന്നാണ് ഒരു യാചകന്റെ കൃത്രിമ കാലിനുള്ളില്‍ നിന്ന് മൂന്ന് ലക്ഷം ദിര്‍ഹം കണ്ടെത്തിയ കാര്യം അദ്ദേഹം വിശദീകരിച്ചത്.

പുണ്യമാസത്തില്‍ ജനങ്ങളുടെ ദയാവായ്‍പ് ചൂഷണം ചെയ്ത് പണം സമ്പാദിക്കാന്‍ ശ്രമിക്കുന്ന ഭിക്ഷാടകരെ പൊതുജനങ്ങള്‍ ഒഴിവാക്കണമെന്ന് ദുബൈ പൊലീസ് അഭ്യര്‍ത്ഥിച്ചു. ഭിക്ഷാടനവും അതുമായി ബന്ധപ്പെട്ട നിയമവിരുദ്ധ പ്രവണതകളും ശ്രദ്ധയില്‍പെടുന്നവര്‍ അക്കാര്യം പൊലീസിനെ അറിയിക്കണമെന്നും സമൂഹത്തിന്റെ സുരക്ഷയെയും സുരക്ഷിതത്വത്തെയും ബാധിക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ പൊലീസിനെ സഹായിക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!