ചൈന-ഇറാൻ-സൗദി ത്രികക്ഷി കരാർ: യെമനിലെ ഹൂത്തികൾക്ക് ആയുധം നൽകുന്നത് നിർത്താൻ ഇറാൻ സമ്മധിച്ചു

ഹൂതികൾക്ക് ആയുധം നൽകുന്നത് നിർത്താൻ ഇറാൻ സമ്മധിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചൈനയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയെ തുടർന്നാണ് തീരുമാനം. സൗദി അറേബ്യയും ഇറാനും തമ്മിലുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള കരാറിലാണ് ഇറാൻ ഇക്കാര്യം സമ്മധിച്ചതായി വ്യക്തമാക്കിയത്.

യെമനിലെ ഭീകരരായ ഹൂതികൾക്ക് ആയുധം നൽകുന്നത് ഇറാൻ അവസാനിപ്പിച്ചാൽ, യെമനിലെ സംഘർഷം അവസാനിപ്പിക്കാൻ ഒരു കരാറിലെത്താൻ ഹൂതി ഗ്രൂപ്പിനെ സമ്മർദ്ദത്തിലാക്കുമെന്ന് ഒരു ഉദ്യോഗസ്ഥർ വ്യക്തമാക്കി.

സൌദി-ഇറാൻ-ചൈൻ സംയുക്ത ത്രികക്ഷി പ്രസ്താവനയായിരുന്നു ഈ ആഴ്ചിലെ ലോകരാജ്യങ്ങളുടെ ശ്രദ്ധയാകർഷിച്ചത്. റിയാദും ടെഹ്‌റാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ തിരിച്ചുവരവും അവരുടെ എംബസികളും പ്രതിനിധികളും രണ്ട് മാസത്തിനുള്ളിൽ വീണ്ടും പുനസ്ഥാപിക്കപ്പെടുമെന്നതും ലോകം ശ്രദ്ധയോടെയാണ് കേട്ടത്.

ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി ജനറൽ അലി ഷംഖാനി, സഹമന്ത്രി, ക്യാബിനറ്റ് അംഗം, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മുസായ്ദ് ബിൻ മുഹമ്മദ് അൽ-അയ്ബാൻ എന്നിവരുടെ നേതൃത്വത്തിൽ ഇരു രാജ്യങ്ങളിലെയും മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥർ ചൈനയിലെ ബീജിംഗിൽ നടത്തിയ നാലു ദിവസത്തെ ചർച്ചകൾക്ക് ശേഷമാണ് പുതിയ നീക്കത്തിന് ധാരണയായത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!