മക്കയിൽ തറാവീഹിനും തഹജ്ജുദിനുമുളള ഇമാമുമാരെ പ്രഖ്യാപിച്ചു; 27ാം രാവിൽ ഷെയ്ഖ് ജുഹാനിയും, ഷെയ്ഖ് ദോസരിയും നേതൃത്വം നൽകും
മക്കയിലെ മസ്ജിദുൽ ഹറാമിൽ റമദാനിലെ തറാവീഹ്, തഹജ്ജുദ് നമസ്കാരങ്ങൾക്ക് നേതൃത്വം നൽകാനുള്ള ഇമാമുമാരുടെ പട്ടിക ഇരുഹറം കാര്യാലയം പ്രസിദ്ധീകരിച്ചു.
ഇരു ഹറം കാര്യാലയം മേധാവി ഷെയ്ഖ് അബ്ദുൾ റഹ്മാൻ അൽ-സുദൈസിന് പുറമെ, ഷെയ്ഖ് യാസർ അൽ-ദോസരി, ഷെയ്ഖ് അബ്ദുല്ല അൽ-ജുഹാനി, ഷെയ്ഖ് മഹർ അൽ-മുയ്ക്ലി, ഷെയ്ഖ് ബന്ദർ ബലീല എന്നിവരാണ് റമദാനിലെ തറാവീഹ്, തഹജ്ജുദ് നമസ്കാരങ്ങൾക്ക് നേതൃത്ത്വം നൽകുക.
റമദാനിലെ ഏറ്റവു പുണ്ണ്യമേറിയ 27ാം രാവിൽ ആദ്യ ഘട്ട നമസ്കാരത്തിന് ഷെയ്ഖ് അബ്ദുല്ല അൽ ജുഹാനിയും, രണ്ടാം ഘട്ടത്തിലെ രണ്ട് നമസ്കാരങ്ങൾക്കും ഷെയ്ഖ് യാസർ അൽ-ദോസരിയുമാണ് നേതൃത്ത്വം നൽകുക.
നമസ്കാരങ്ങളിൽ പങ്കെടുക്കാൻ പെർമിറ്റ് ആവശ്യമില്ലാത്തതിനാൽ തന്നെ ഇത്തവണ ശക്തമായ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഇത് മുൻകൂട്ടി കണ്ടുകൊണ്ടുള്ള ക്രമീകരണങ്ങളാണ് ഹറമിൽ നടത്തിയിരിക്കുന്നത്.
ഉംറ തീർഥാടകരെയാണ് ഈ വർഷത്തെ റമദാനിൽ പ്രതീക്ഷിക്കുന്നത്. വിദേശ രാജ്യങ്ങളിൽ നിന്നുള്ള എട്ട് ലക്ഷത്തോളം പേർ ഇതിനോടകം തന്നെ ഉംറക്ക് വേണ്ടി രജിസ്റ്റർ ചെയ്തതായി ഹജ്, ഉംറ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി അബ്ദുറഹ്മാന്‍ ശംസ് പറഞ്ഞു.
സൌദിക്കകത്ത് നിന്നുള്ളവരും ഉംറക്കുള്ള പെർമിറ്റ് എടുത്ത് തുടങ്ങി. അവസാന പത്തിലേക്കുള്ള പെർമിറ്റ് ഇപ്പോൾ ലഭ്യമല്ല. വിദേശത്ത് നിന്ന് ഉംറക്ക് വരാൻ ആഗ്രഹിക്കുന്നവർക്ക് സൌദിയിലെത്തുന്നതിന് മുമ്പ് തന്നെ നുസുക് ആപ്പ് വഴി പെർമിറ്റുകൾ നേടാം. എന്നാൽ ഇവർക്ക് കാലവാധിയുള്ള വിസ ഉണ്ടായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്.
റമദാനിലെ മക്കയിലെ മസ്ജിദുൽ ഹറാമിൽ തറാവീഹ്, തഹജ്ജുദ് നമസ്കാരങ്ങൾക്ക് നേതൃത്വം നൽകുന്ന ഇമാമുമാരുടെ പട്ടിക കാണാം..
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273