സൗദിയിലെ 13 അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക് ഷട്ടിൽ ബസ് സർവീസ് ആരംഭിക്കുന്നു

സൌദിയിലെ വിമാനത്താവളങ്ങളേയും നഗരങ്ങളേയും ബന്ധിപ്പിച്ചുകൊണ്ട് ഷട്ടിൽ ബസ് സർവീസ് ആരംഭിക്കുന്നു. രാജ്യത്തെ 13 അന്താരാഷ്‌ട്ര വിമാനത്താവളങ്ങളിൽനിന്നും നഗരങ്ങളിലേക്കും തിരിച്ചും ബസ് സർവ്വീസ് നടത്തുവാനാണ് നീക്കം. ഇത് നടപ്പിലാക്കുന്നത് സംബന്ധിച്ച് പഠനം തുടരകുയാണെന്ന് ജനറൽ അതോറിറ്റി ഫോർ ട്രാൻസ്‌പോർട്ട് വൃത്തങ്ങൾ വ്യക്തമാക്കി.

വിമാനത്താവളങ്ങളിൽ നിന്നും നഗരങ്ങളിലേക്കും തിരിച്ചും ബസ് സർവീസുകൾ ആരംഭിക്കുന്നത് വിമാനയാത്രക്കാർക്ക് ആശ്വാസമാകും. കൂടാതെ ഇത് ഒരു സുസ്ഥിര ഗതാഗത സേവനമായി കണക്കാക്കപ്പെടുകയും ടൂറിസം മെച്ചപ്പെടുത്തുകയും ചെയ്യും. രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളും പ്രധാന നഗരങ്ങളും വികസിപ്പിക്കുന്നതിനുള്ള സുപ്രധാനവും അനിവാര്യവുമായ ഘടകമാണിതെന്നും അതോറിറ്റി പറഞ്ഞു.

പൗരന്മാരുടെയും താമസക്കാരുടെയും സന്ദർശകരുടെയും സഞ്ചാരം സുഗമമാക്കുന്നതിനും ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനും സുരക്ഷാ നിലവാരം ഉയർത്തുന്നതിനും ഇതിലൂടെ സാധിക്കും.

വിമാനത്താവളങ്ങൾ, നഗര കേന്ദ്രങ്ങൾ, പ്രധാന ആകർഷണ സ്ഥലങ്ങൾ എന്നിവ തമ്മിലുള്ള ബന്ധവും സംയോജനവും കൈവരിക്കുന്നതിനാൽ, ഈ സേവനം ഗതാഗതത്തിനായി ഒന്നിലധികം ഓപ്ഷനുകൾ നൽകുന്നതിന് സംഭാവന നൽകുന്നുവെന്നും അതോറിറ്റി പ്രത്യാശ പ്രകടിപ്പിച്ചു.

സാമ്പത്തികവും സാമൂഹികവുമായ വികസന പ്രക്രിയയിലേക്ക് നേരിട്ട് സംഭാവന ചെയ്യുന്നതിനാൽ ഈ സേവനം ആരംഭിക്കുകയും വികസിപ്പിക്കുകയും ചെയ്യണമെന്നും വിലയിരുത്തപ്പെടുന്നു.

സുരക്ഷിതവും സംയോജിതവും സുസ്ഥിരവുമായ ഗതാഗത അന്തരീക്ഷം പ്രദാനം ചെയ്യുന്നതിലൂടെ നഗരങ്ങളിൽ നൽകുന്ന സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്താനും ഇതിലൂടെ സാധിക്കും.

രാജ്യത്ത് വിസാ ചട്ടങ്ങളിൽ അടുത്ത കാലത്തായി വരുത്തിയ അനുകൂല മാറ്റങ്ങളിലൂടെ സൌദിയിലേക്കുള്ള വിദേശികളുടെ ഒഴുക്ക് വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിൽ കൂടിയാണ് ഷട്ടിൽ ബസ് സർവീസുകൾ കൂടി നടപ്പിലാക്കി ഗതാഗത സേവനം മെച്ചപ്പെടുത്താനുള്ള നീക്കം.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

Share
error: Content is protected !!