തായിഫിലും അസീറിലും വൻ ചുഴലിക്കാറ്റ്; നിരവധി നാശനഷ്ടങ്ങൾ, വരും ദിവസങ്ങളിലും ആവർത്തിക്കാൻ സാധ്യതയെന്ന് മുന്നറിയിപ്പ് – വീഡിയോ

സൌദി അറേബ്യയിലെ താഇഫിൽ മരുഭൂമിയിൽ വൻ ചുഴലിക്കാറ്റ് നിരവധി നാശനഷ്ടങ്ങൾ വരുത്തി. ഞായറാഴ്ച തായിഫ് ഗവർണറേറ്റിന് വടക്കായാണ് ചുഴലിക്കാറ്റ് രൂപപ്പെട്ടത്. സൌദി സയൻ്റിഫിക് സൊസൈറ്റി ഓഫ് മെറ്റിരിയോളജിയിലെ അംഗമായ മൊവാസ അൽ അഹ്മദി ഇതിൻ്റെ വീഡിയോ പങ്കുവെച്ചു. തായിഫിന്റെ വടക്ക് ഭാഗത്ത് അല്‍ഹിജ്ന്‍ പാലത്തിന് കിഴക്ക് അല്‍അസബ് എന്ന സ്ഥലത്ത് ഞായറാഴ്ച ഉച്ച കഴിഞ്ഞാണ് ചുഴലിക്കാറ്റ് രൂപപ്പെട്ടത്.

അടിച്ച് വീഴിയ ചുഴലിക്കാറ്റ് നിരവധി നാശനഷ്ടങ്ങളുണ്ടാക്കി. റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന ഒരു പിക്കപ്പ് വാൻ നിരവധി തവണ മറിച്ചിട്ടു. പരിക്കേറ്റ ഡ്രൈവറെ തായിഫ് കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കല്ലും മണലും ആകാശത്തേക്ക് ഉയരുന്ന കാഴ്ച ഭീതിദമായിരുന്നുവെന്ന് സമീപവാസിയായ സല്‍മാന്‍ അല്‍ഉതൈബി ട്വീറ്റ് ചെയ്തു.

കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്‌സിറ്റിയിലെ കാലാവസ്ഥാ, പരിസ്ഥിതി, അഗ്രികൾച്ചർ കോളേജിലെ സ്പെഷ്യലിസ്റ്റ്, അസിർ മേഖലയിലെ അൽ ഹരിദയിലും സമാനമായ ചുഴലിക്കാറ്റ് രൂപപ്പെട്ടതായി റിപ്പോർട്ട് ചെയ്തു.

കാലാവസ്ഥാവ്യതിയാനത്തിന്റെ ഭാഗമായി ചൂടും നനവും തണുപ്പുമുള്ള വായുവും വരണ്ട വായുവും തമ്മിലുള്ള അസ്ഥിരതയുടെ ഫലമാണ് ഈ പ്രതിഭാസം രൂപപ്പെടുന്നതെന്ന് കാലാവസ്ഥ വിദഗ്ധന്‍ മുആദ് അല്‍അഹ്മദി അഭിപ്രായപ്പെട്ടു. വരു ദിവസങ്ങളിലും രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം പ്രതിഭാസം ആവർത്തിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

വീഡിയോ കാണുക..

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!