മേയറെ തടഞ്ഞ് പ്രതിപക്ഷം; കൊച്ചി നഗരസഭയിൽ ലാത്തിച്ചാർജ്, രണ്ട് പേർക്ക് പരിക്ക്
കൊച്ചി: ബ്രഹ്മപുരം വിഷയത്തെച്ചൊല്ലി കൊച്ചി കോർപറേഷനിൽ സംഘർഷം. യു.ഡി.എഫ് കൗൺസിലർമാര്‍ മേയറെ തടയാന്‍ ശ്രമിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്. രണ്ട് യു.ഡി.എഫ് കൗൺസിലർമാർക്ക് പരിക്കേറ്റിട്ടുണ്ട്. കറുത്ത വസ്ത്രം ധരിച്ചാണ് പ്രതിപക്ഷാംഗങ്ങൾ കോർപറേഷനിൽ എത്തിയത്.
ഇതിനിടയിൽ പ്രതിപക്ഷ ബഹളത്തിനിടെ പോലീസ് സംരക്ഷണയോടെ മേയർ കോർപറേഷന് അകത്തേക്ക് കടന്നു.
കാര്യോപദേശക സമിതിയോഗം പ്രതിപക്ഷം ബഹിഷ്കരിച്ചു. കോർപറേഷൻ യോഗത്തിൽ മേയറെ പങ്കെടുപ്പിക്കില്ലെന്നാരോപിച്ചാണ് യു.ഡി.എഫ് കൗൺസിലർമാർ പ്രതിഷേധിച്ചത്.
ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. ഇതിനിടയിൽ പ്രതിഷേധക്കാരും പോലീസും തമ്മിൽ സംഘർഷമുണ്ടായി.
അതേസമയം പ്രതിഷേധിച്ചവരെ മുറിക്കുള്ളിലേക്ക് തള്ളിയിട്ടതിന് ശേഷം പോലീസ് ഏകപക്ഷീയമായി പ്രതിപക്ഷ കൗൺസിലർമാരെ മർദ്ദിക്കുകയായിരുന്നുവെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
കോർപറേഷൻ ഗേറ്റിന് മുന്നിൽ മേയർക്ക് പിന്തുണയുമായി സി.പി.എം പ്രവർത്തകർ മുദ്രാവാക്യം മുഴക്കി പുറത്തുണ്ട്. അതേസമയം കോർപറേഷനുപുറത്ത് ബി.ജെ.പി, കോൺഗ്രസ് പ്രവർത്തകർ വലിയ പ്രതിഷേധം ഉയർത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273