മലകയറുന്നതിനിടെ കാല് തെന്നി തലയടിച്ചു വീണു; പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

ഷാർജയിൽ മലകയറ്റത്തിനിടെ കാല് തെന്നി തലയടിച്ച് വീണ് മലയാളി മരിച്ചു. ആലപ്പുഴ സ്വദേശി ബിനോയിയാണ് മരിച്ചത്. 51 വയസായിരുന്നു. ഷാർജയിലെ മലീഹ ഫോസിൽ റോക്കിലാണ് കഴിഞ്ഞ ദിവസം അപകടം ഉണ്ടായത്. കഴിഞ്ഞ ദിവസം രാവിലെ ഏഴരയോടെ ഫോസിൽ റോക്കിൽ സുഹൃത്തുക്കൾക്കൊപ്പം ഹൈക്കിങ് നടത്തവെ ആണ് തെന്നി വീണത്.

ആലപ്പുഴ ബീച്ച് റോഡ് കോൺവെന്റ് സ്ക്വയർ സ്വദേശിയാണ് ബിനോയ്. അബുദാബി അൽഹിലാൽ ബാങ്കിലെ ഐടി വിഭാഗം ഉദ്യോഗസ്ഥനാണ്. മൃതദേഹം തുടർനടപടികൾക്കായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ദൈദ് ആശുപത്രിയിൽ ആണ് സൂക്ഷിച്ചിരിക്കുന്നത്.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!