നാട്ടിൽ പോകുന്ന ദിവസം പ്രവാസി മലയാളി യുവാവ് താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു

നാട്ടിൽ പോകേണ്ട ദിവസം മുറിയിൽ കുഴഞ്ഞു വീണ മലയാളി യുവാവ് ആശുപത്രിയിൽ നിര്യാതനായി. തൃശൂർ ജില്ലയിലെ പഴുവിൽ അറയിലകത്ത് അബ്ദുൽ റഹ്മാന്റെ മകൻ അൻഷാദ് (31) ആണ് മരിച്ചത്. സൗദിയിലെ കിഴക്കൻ പ്രവിശ്യയിലെ ഖത്വീഫിലെ ആശുപത്രിയിൽ വെച്ചായിരുന്നു മരണം.

നാല് വർഷമായി സൗദിയിലുള്ള അൻഷാദ് നാട്ടിലേക്ക് പോകാനിരുന്ന ദിവസം റൂമിൽ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. ഇതിനിടെയാണ്  ആശുപത്രിയിൽ മരണപ്പെട്ടത്. ആശുപത്രിയിലായ മകന്റെ അരികിൽ രണ്ടു ദിവസം മുമ്പ് പിതാവ് നാട്ടിൽ നിന്നും എത്തിയിരുന്നു. മാതാവ് – ഐഷ. പ്ലസ് വണ്‍ വിദ്യാർഥി അൻസിയ ഏക സഹോദരിയാണ്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!