ഇറാനും സൗദിയും നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ ധാരണ; തീരുമാനം ചൈനയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ
ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാന്‍ സൗദി അറേബ്യയും ഇറാനും തീരുമാനം. രണ്ടു മാസത്തിനകം എംബസികൾ തുറക്കാനും 2001ൽ ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ സഹകരണ കരാർ പുനഃസ്ഥാപിക്കാനും തീരുമാനമായി. കൂടാതെ ഇരു രാജ്യങ്ങളുടെയും പരമാധികാരത്തെ ബഹുമാനിക്കുകയും മറ്റു രാജ്യങ്ങളുടെ കാര്യത്തിൽ ഇടപെടുകയില്ലെന്നും തീരുമാനിച്ചു. ചൈനയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചക്ക് പിന്നാലെ നടത്തിയ ത്രികക്ഷി പ്രസ്താവനയിലാണ് തീരുമാനം പ്രഖ്യാപിച്ചത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം പുനരാരംഭിക്കുന്നതിനും അവരുടെ എംബസികളും പ്രാതിനിധ്യങ്ങളും പുനരാരംഭിക്കുന്നതിനും രണ്ട് മാസത്തെ സമയമാണ് പ്രസ്താവനയിൽ നിശ്ചയിച്ചിരിക്കുന്നത്. ഇത് സജീവമാക്കുന്നതിനും അംബാസഡർമാരുടെ കൈമാറ്റം ക്രമീകരിക്കുന്നതിനും അവർ തമ്മിലുള്ള സുരക്ഷാ സഹകരണ കരാർ സജീവമാക്കുന്നതിനും ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളുടേയും പരമാധികാരത്തോടുള്ള ബഹുമാനം പരസ്പരം കാത്തു സൂക്ഷിക്കുന്നതോടൊപ്പം അവരുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കാനുള്ള കരാറും ഒപ്പുവച്ചു. 2001ൽ ഒപ്പിട്ട സാമ്പത്തികം, നിക്ഷേപം, സാങ്കേതികവിദ്യ, ശാസ്ത്രം, സംസ്കാരം, കായികം, യുവജനം എന്നീ മേഖലകളിലെ സഹകരണവും സുരക്ഷ സഹകരണ കരാർ നടപ്പാക്കാനും ഇരുരാജ്യങ്ങളും ധാരണയായി.
തെഹ്‌റാനും റിയാദും തമ്മിലുള്ള ബന്ധം സാധാരണനിലയിലാകുന്നത് മിഡിൽ ഈസ്റ്റിലെയും രാഷ്ട്രീയ ബന്ധത്തിൽ വലിയ മാറ്റമുണ്ടാക്കും. അന്താരാഷ്ട്ര തലത്തിലും വലിയ മാറ്റങ്ങൾക്കും ചർച്ചകൾക്കും വഴിതുറക്കുന്നതാണ് ഇറാനും സൌദിയും തമ്മിലുള്ള ബന്ധം പുനസ്ഥാപിക്കുവാനുള്ള തീരുമാനം.
2016ലാണ് ഇറാനുമായുള്ള നയതന്ത്ര ബന്ധം സൗദി അവസാനിപ്പിച്ചത്. 2016ൽ സൗദി അറേബ്യയിൽ വെച്ച് ഒരു ഷിയാ നേതാവിനെ വധശിക്ഷയ്ക്ക് വിധേയമാക്കിയതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കമിട്ടത്. അന്ന് സൗദിയുടെ ദഹ്‌റാനിലെ എംബസിയിലേക്ക് പ്രതിഷേധക്കാർ ഇരച്ചുകയറി. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവുകയായിരുന്നു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273