ട്രാന്‍സ്‍ഫോര്‍മര്‍ പൊട്ടിത്തെറിച്ച് പ്രവാസികളുൾപ്പെടെ നാല് പേര്‍ക്ക് പരിക്ക്
കുവൈത്തില്‍ അറ്റകുറ്റപ്പണികള്‍ക്കിടെ ട്രാന്‍സ്‍ഫോര്‍മര്‍ പൊട്ടിത്തെറിച്ച് നാല് പേര്‍ക്ക് പരിക്കേറ്റതായി വൈദ്യുതി, ജല മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം സാല്‍മിയയിലായിരുന്നു അപകടം. പൊട്ടെത്തെറിയെ തുടര്‍ന്ന് സാല്‍മിയയിലും പരിസര പ്രദേശങ്ങളിലും വൈദ്യുതി തടസവും നേരിട്ടു.
ട്രാന്‍സ്‍ഫോര്‍മറിന്റെ പതിവ് അറ്റകുറ്റപ്പണികള്‍ക്കിടെയായിരുന്നു പൊട്ടിത്തെറിയുണ്ടായത്. വിവരം ലഭിച്ചയുടന്‍ തന്നെ കുവൈത്ത് ഫയര്‍ ഫോഴ്‍സില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തക സംഘങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. പരിക്കേറ്റവരെ മുബാറക് അല്‍ കബീര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കുകയാണ്. പരിക്കേറ്റവലിൽ പ്രാവിസികളുമുണ്ടെന്നാണ് സൂചന. ഇവര്‍ നാല് പേരും സാങ്കേതിക വിദഗ്ധരാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ട്രാന്‍സ്‍ഫോര്‍മറിന്റെ പൊട്ടിത്തെറിയിലേക്ക് നയിച്ച കാരണങ്ങള്‍ കണ്ടെത്താന്‍ സ്ഥലത്ത് പരിശോധന നടക്കുകയാണ്. അതേ ദിവസം തന്നെ വൈദ്യുതി വിതരണം പഴയ നിലയിലാക്കാന്‍ സാധിച്ചുവെന്നും വൈദ്യുതി, ജല മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273