6,600 പള്ളികളിൽ റമദാനിലേക്കുള്ള പ്രത്യേക ഒരുക്കങ്ങൾ ആരംഭിച്ചു; സേവനത്തിന് 60,000 വളണ്ടിയർമാർ

അനുഗ്രഹീതമായ റമദാൻ മാസത്തെ സ്വീകരിക്കാനും, മസ്ജിദുകളും അനുബന്ധ സ്ഥാപനങ്ങളും വൃത്തിയാക്കാനും ഒരുക്കാനും ഇസ്ലാമികകാര്യ മന്ത്രാലയത്തന് കീഴിൽ പ്രത്യേക പദ്ധതി തയ്യാറാക്കി.

ഇസ്ലാമികകാര്യ, കോൾ ആൻഡ് ഗൈഡൻസ് മന്ത്രാലത്തിന് കീഴിലെ 6,600 ലധികം പള്ളികളാണ് റമദാനിലേക്കുള്ള പ്രത്യേക സൌകര്യങ്ങൾ ഒരുക്കുന്നത്. 60,000 ത്തോളം വളണ്ടിയർമാരുടെ പങ്കാളിത്തത്തോടെയാണ് റമദാൻ ക്രമീകരണങ്ങൾ.

മസ്ജിദുകൾ ആരാധകരെ സ്വീകരിക്കുന്നതിനായി തയ്യാറാക്കുക, വൃത്തിയാക്കുക, ക്രമീകരിക്കുക, തറാവീഹ്, ഖിയാമുൽ ലൈൽ പ്രാർത്ഥനക്തെത്തുന്നവർക്ക് പ്രയാസരഹിതമായി പള്ളികളിലേക്ക് പ്രവേശിക്കാനും പുറത്ത് കടക്കാനുമുള്ള സൌകര്യങ്ങളൊരുക്കുക, മന്ത്രാലയത്തിന് കീഴിലുള്ള പള്ളികളിലെ ഇഫ്താർ ഭക്ഷണ വിതരണത്തിൽ പങ്കാളികളാകുക തുടങ്ങിയവയും വളണ്ടിയർ സേവനങ്ങളിൽ ഉൾപ്പെടും.

പള്ളി ഇമാമിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഇസ്ലാമിക കാര്യ മന്ത്രാലയം നടപ്പിലാക്കുന്ന സന്നദ്ധ പ്രവർത്തനങ്ങളും പരിപാടികളും നടപ്പിലാക്കുക.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

Share
error: Content is protected !!