വിമാനം നിറയെ അവശ്യവസ്തുക്കൾ; തുർക്കിക്കും സിറിയക്കും റൊണാൾഡോയുടെ സഹായം
സിറിയയിലും തുർക്കിയിലുമുണ്ടായ ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കു സഹായവുമായി പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. സൗദി അറേബ്യൻ ക്ലബ് അൽ- നസറിന്റെ താരമായ റൊണാൾഡോ ഒരു വിമാനം നിറയെ അവശ്യവസ്തുക്കളാണ് ഇരു രാജ്യങ്ങളിലേക്കും അയച്ചത്. അതിന് 3,50,000 ഡോളർ മൂല്യം വരുമെന്ന് സ്പാനിഷ് മാധ്യമമായ മാർക്ക റിപ്പോർട്ട് ചെയ്തു.
ദുരന്തത്തിലെ ഇരകൾക്കായി ഭക്ഷണപ്പൊതികൾ, പുതപ്പ്, ടെന്റുകള്‍, ബേബി ഫുഡ്, മരുന്ന്, പാൽ എന്നിവയാണ് റൊണാൾഡോ സിറിയയിലേക്കും തുർക്കിയിലേക്കും കയറ്റി അയച്ചത്. കഴിഞ്ഞ മാസം ആറിനാണ് തുർക്കിയിലും സിറിയയിലും 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. ദുരന്തത്തിൽ ആയിരങ്ങളാണു മരിച്ചത്.
ദുരന്തബാധിതരെ സഹായിക്കുന്നതിനായി തന്റെ ഒപ്പിട്ട ജഴ്സി ലേലം ചെയ്യാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ അനുവദിച്ചതായി തുർക്കി ഫുട്ബോൾ താരം മെറിഹ് ദെമിറാൽ പ്രതികരിച്ചു. നേരത്തേ ഒരു കുഞ്ഞിന് ശസ്ത്രക്രിയ നടത്തുന്നതിനായി റൊണാൾഡോ 83,000 ഡോളർ നൽകിയിരുന്നു. പോർച്ചുഗലിൽ കാൻസർ സെന്റർ സ്ഥാപിക്കുന്നതിനായി 165,000 ഡോളറാണു താരം സംഭാവന കൊടുത്തത്. കോവിഡ് കാലത്ത് പോർച്ചുഗലിലെ ആശുപത്രികൾക്കും താരം ധനസഹായം നൽകിയിരുന്നു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273