മരുന്ന് കമ്പനികളിൽ നിന്ന് ഡോക്ടർമാരും ആശുപത്രി മാനേജ്‌മെൻ്റും സമ്മാനങ്ങളും സാമ്പിൾ മരുന്നുകളും സാമ്പത്തിക സഹായവും സ്വീകരിക്കുന്നതിന് വിലക്കേർപ്പെടുത്തി
സൗദി അറേബ്യയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ നിന്നുള്ള സമ്മാനങ്ങളും മരുന്നുകളുടെ സൗജന്യ സാമ്പിളുകളും സ്വീകരിക്കരുതെന്ന് ഡോക്ടർമാർക്കും ആരോഗ്യ സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകി. നാഷണൽ സെന്റർ ഫോർ മെന്റൽ ഹെൽത്ത് പ്രൊമോഷനിലെ പ്രൊഫഷണൽ ആൻഡ് എത്തിക്കൽ പ്രാക്ടീസ് കമ്മിറ്റിയാണ് കർശന നിർദേശം നൽകിയത്.
ആരോഗ്യ വിദഗ്ധരും മരുന്ന് കമ്പനികളുടെ പ്രതിനിധികളും തമ്മിലുള്ള ബന്ധം എത്ര ചെറുതാണെങ്കിലും, അവരുടെ ഏത് തരം സമ്മാനങ്ങളും സ്വീകരിക്കുന്നത് നെഗറ്റീവ് പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഇതിലൂടെ അമിതമായ ചികിത്സ ചെലവുകൾ ഉണ്ടാകാനിടിയുണ്ട്. ഇത് നീതീകരിക്കാനാകാത്തതാണെന്നും കമ്മറ്റി വ്യക്തമാക്കി.
ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ പ്രതിനിധികളിൽ നിന്ന് സമ്മാനങ്ങൾ സ്വീകരിക്കുന്നത് എല്ലാവരും ഉടൻ നിർത്തണമെന്ന് സമിതി ശുപാർശ ചെയ്തു. നിർദേശം നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി ഫാർമസ്യൂട്ടിക്കൽ കമ്പനികളുമായി ഇടപഴകുമ്പോൾ ആരോഗ്യ സ്ഥാപനങ്ങൾ പാലിക്കേണ്ട 7 പ്രൊഫഷണൽ നിയന്ത്രണങ്ങളും കമ്മറ്റി വിശദീകരിച്ചു.
ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ പ്രതിനിധികളെ ആരോഗ്യ സ്ഥാപനങ്ങളുടെ വിവിധ വകുപ്പുകളിലും മേഖലകളിലും പ്രവേശിക്കുന്നതിൽ നിന്ന് ആശുപത്രി അധികൃതർ തടയേണ്ടതാണ്. സമ്മാനങ്ങളും മറ്റും വിതരണം ചെയ്യുന്നതിൽ നിന്നും മരുന്ന് കമ്പനികളുടെ പ്രതിനിധികളെ തടയാൻ ആരോഗ്യ സ്ഥാപനങ്ങൾ ബാധ്യസ്ഥരായിരിക്കും.
ആശുപത്രികൾക്കും മറ്റും മരുന്ന് കമ്പനികൾ നൽകുന്ന മരുന്നുകളുടെ സൗജന്യ സാമ്പിളുകൾ അവതരിപ്പിക്കുന്നതിന് സൌകര്യം ചെയ്ത് കൊടുക്കാൻ പാടില്ല. ഇത്തരം പ്രവണതകൾ ആരോഗ്യ സ്ഥാപനങ്ങൾ തടയേണ്ടതാണ്.
ആരോഗ്യ സ്ഥാപനങ്ങളുടെ ഫാർമസിയിൽ പുതിയ കമ്പനികകളുടെ മരുന്നുകൾ വിൽപ്പനക്ക് വെക്കുന്നതിന് മുമ്പ് സ്വതന്ത്ര സമിതിയുടെ അംഗീകാരം നേടേണ്ടതാണ്. ഇതിന് ആർക്കും പ്രത്യേക താൽപര്യങ്ങളുണ്ടാകാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്.
വിവിധ ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ നിന്നും മെഡിക്കൽ വ്യവസായ മേഖലകളിൽ നിന്നും ഏതെങ്കിലും പ്രത്യേക അക്കൌണ്ടിലേക്ക് പണം സ്വീകരിക്കുന്നതിനും വിലക്കുണ്ട്.
നാഷണൽ സെന്റർ ഫോർ മെന്റൽ ഹെൽത്ത് പ്രൊമോഷനിലെ പ്രൊഫഷണൽ ആൻഡ് എത്തിക്കൽ പ്രാക്ടീസ് കമ്മിറ്റി പുറത്തിറക്കിയ ഈ നിർദേശങ്ങൾ ഡോക്ടർമാരുൾപ്പെടെയുള്ള എല്ലാ ആരോഗ്യ പ്രാക്ടീഷണർമാരം, ആരോഗ്യ സ്ഥാപനങ്ങളും പാലിക്കണമെന്നും കമ്മറ്റി അഭ്യർഥിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273