കഴിഞ്ഞ വർഷം മാത്രം അനുവദിച്ചത് 58 ലക്ഷം താമസ വിസകൾ; ഓൺലൈനായി വിസക്ക് അപേക്ഷിക്കാനുള്ള നടപടിക്രമങ്ങൾ അറിയാം
യുഎഇയിൽ കഴിഞ്ഞ വർഷം 58 ലക്ഷം താമസ വീസകൾ ഇഷ്യൂ ചെയ്തതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു. ഇതിൽ 34,14,241 പുതിയ വീസകളായിരുന്നു. 2022ൽ 23.9 ലക്ഷം വീസകൾ പുതുക്കുകയും ചെയ്തിട്ടുണ്ട്.
പുതിയത് എടുക്കുന്നതിലും പുതുക്കുന്നതിലും വൻ വർധനയുണ്ടായി. 2021ൽ ഇഷ്യൂ ചെയ്തത് 20 ലക്ഷം പുതിയ വീസകൾ മാത്രമായിരുന്നു. ഡിജിറ്റൽവൽക്കരണം ശക്തമാക്കിയതോടെ ലോകത്ത് എവിടെ നിന്നും ഐസിപി വെബ്സൈറ്റ്, സ്മാർട്ട് ആപ് വഴി വീസ, എൻട്രി പെർമിറ്റ്, താമസ വീസ എന്നിവയ്ക്ക് മതിയായ ഫീസ് അടച്ച് അപേക്ഷിക്കാം.
∙ പാസ്പോർട്ട് കോപ്പി, ഫോട്ടോ തുടങ്ങി ആവശ്യമായ രേഖകൾ അപ് ലോഡ് ചെയ്യണം.
∙ സർക്കാർ മേഖലയിലോ, സ്വകാര്യ മേഖലയിലോ ഫ്രീ സോണിലോ ജോലി ചെയ്യുന്ന വ്യക്തിക്ക് ലേബർ പെർമിറ്റ്, റസിഡൻസ് പെർമിറ്റ്, നിക്ഷേപകൻ അല്ലെങ്കിൽ പങ്കാളി, സ്റ്റുഡൻസ് വീസ, നവജാത ശിശു ഉൾപ്പെടെ കുടുംബാംഗങ്ങളുടെ വീസ, വീട്ടുജോലിക്കാർക്കുള്ള വീസ എന്നിവയെല്ലാം ഓൺലൈനിലൂടെ എടുക്കാനാകും.
വെബ്‌സൈറ്റ് (www.icp.gov.ae) വഴിയോ സ്മാർട്ട് ആപ്പ് (UAEICP) വഴിയോ 5 ഘട്ടങ്ങളിലൂടെ അപേക്ഷിക്കാം.·അപേക്ഷയിലെ വിവരങ്ങളും രേഖകളും ഉദ്യോഗസ്ഥൻ പരിശോധിച്ച് തൃപ്തികരമെങ്കിൽ വീസ ഇമെയിലിൽ ലഭിക്കും. സ്പോൺസർ ചെയ്യുന്ന വ്യക്തിയുടെ പാസ്പോർട്ടിന് കുറഞ്ഞത് 6 മാസമെങ്കിലും കാലാവധി ഉണ്ടായിരിക്കണം. വീസ നടപടികൾക്ക് ആവശ്യമായ മെഡിക്കൽ ടെസ്റ്റ്, ഇൻഷുറൻസ് തുടങ്ങിയ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചിരിക്കണം.
അപേക്ഷിക്കേണ്ട വിധം
∙ വെബ്സൈറ്റിലോ ആപ്പിലോ പ്രവേശിച്ച് യുഎഇ പാസ് മുഖേന റജിസ്റ്റർ ചെയ്ത് അക്കൗണ്ട് ക്രിയേറ്റ് ചെയ്യുക.
∙ എൻട്രി/റസിഡൻസ് പെർമിറ്റ് ഇഷ്യൂ ചെയ്യൽ ഓപ്ഷൻ തിരഞ്ഞെടുത്ത് അപേക്ഷകന്റെ പേരു വിവരങ്ങൾ ടൈപ്പ് ചെയ്യുക.
∙ നൽകിയ വിവരങ്ങൾ ഒത്തുനോക്കി തെറ്റില്ലെന്ന് ഉറപ്പുവരുത്തുക.
∙ തെറ്റുണ്ടെങ്കിൽ അപ്‌ഡേറ്റ് ഓപ്ഷനിൽ പോയി തിരുത്തി വീണ്ടും സബ്മിറ്റ് ചെയ്യുക.
∙ ഫീസ് അടച്ച് നടപടി പൂർത്തിയാക്കുക.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273