ഗാർഹിക തൊഴിലാളികൾക്ക് പത്ത് പുതിയ തൊഴിൽ പ്രൊഫഷനുകൾ കൂടി അനുവദിച്ചു
സൌദിയിൽ ഗാർഹിക തൊഴിൽ മേഖലയിൽ പത്ത് പുതിയ പ്രൊഫഷനുകളിലേക്ക് കൂടി തൊഴിലാളികളെ റിക്രൂട്ട് ചെയ്യാമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു.
റിക്രൂട്ട്‌മെന്റിന്റെ ഗുണനിലവാരം ഉയർത്താനും തൊഴിലാളിയുടേയും തൊഴിലുടമയുടേയും അവകാശങ്ങൾ സംരക്ഷിക്കാനും ബന്ധപ്പെട്ട എല്ലാ കക്ഷികളും തമ്മിലുള്ള കരാർ ബന്ധം ശക്തമാക്കാനും മുസാനെദ് പ്ലാറ്റ് ഫോം വഴിയാണ് റിക്രൂട്ട്മെൻ്റിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടത്.
സാങ്കേതിക പരിഹാരങ്ങളും നൂതനമായ സംയോജിത ഇലക്ട്രോണിക് സേവനങ്ങളും നൽകിക്കൊണ്ട് രാജ്യത്തെ ഗാർഹിക തൊഴിൽ മേഖല വികസിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ നീക്കം.
താഴെപറയുന്ന ഗാർഹിക തൊഴിലുകളിലേക്കാണ് പുതിയതായി റിക്രൂട്ട്മെൻ്റ് അനുവദിക്കുന്നത്
പേഴ്‌സണൽ കെയർ വർക്കർ, ഹോം ഗാർഡ്, പ്രൈവറ്റ് ടീച്ചർ, ഹോം ടെയ്‌ലർ, ഹോം മാനേജർ, ഹോം ഫാമർ, ഹോം കോഫി ഷോപ്പ്, ഹോം ട്രാവലർ, ഹോം ഡയറക്‌ട്, പ്രൈവറ്റ് സ്പീച്ച് ആൻ്റ് ഹിയറിംഗ് സ്‌പെഷ്യലിസ്റ്റ്, പേഴ്‌സണൽ അസിസ്റ്റന്റ്, സപ്പോർട്ട് വർക്കർ, ഡ്രൈവർ എന്നിവയാണ് പുതിയ തസ്തികകൾ.
പുതിയ തൊഴിൽ തസ്തികകൾ അറബിയിൽ ഇപ്രകാരം വായിക്കാം:
عامل عناية شخصية، حارس منزلي، مدرس خاص، خياط منزلي، مدير منزل، مزارع منزلي، قهوجي منزلي، سفرجي منزلي، مباشر منزلي، أخصائي نطق و سمع خاص، مساعد شخصي، عامل مساند،.
രാജ്യത്തെ എല്ലാ റിക്രൂട്ട്‌മെന്റ് ഓഫീസുകൾ വഴിയും അവലോകനം ചെയ്യാനും ആവശ്യാനുസരണം തൊഴിലാളിയെ റിക്രൂട്ട് ചെയ്യാനും തൊഴിലുടമക്ക് അനുവാദമുണ്ട്. മലയാളികളുൾപ്പെടെ നിരവധി പേർക്ക് ആശ്വാസമാകുന്നതാണ് പുതിയ തൊഴിൽ തസ്തികകൾ. ഗാർഹിക തൊഴിലാളികൾക്കുള്ള എല്ലാ വ്യവസ്ഥകളും നിയമങ്ങളും പുതിയ പ്രൊഫഷനുകളിലെത്തുന്ന തൊഴിലാളികൾക്കും ബാധകമായിരിക്കും.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273