പ്രവാസി മലയാളിയെ ഒപ്പം ജോലി ചെയ്യുന്ന പാകിസ്ഥാന്‍ സ്വദേശികള്‍ മര്‍ദിച്ച് മുറിയില്‍ പൂട്ടിയിട്ടു; സാമൂഹിക പ്രവര്‍ത്തകരെത്തി രക്ഷപ്പെടുത്തി

ബഹ്റൈനില്‍ സഹജീവനക്കാരുടെ മര്‍ദനമേറ്റ മലയാളി യുവാവിനെ സാമൂഹിക പ്രവര്‍ത്തകര്‍ ഇടപെട്ട് രക്ഷപ്പെടുത്തി. ഭക്ഷണം പോലും നല്‍കാതെ ഇയാളെ മുറിയില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊല്ലം സ്വദേശിയായ യുവാവാണ് അകാരണമായി സഹപ്രവര്‍ത്തകരുടെ ക്രൂരതയ്ക്ക് ഇരയായത്.

വെല്‍ഡറായി ജോലി വാഗ്ദാനം ലഭിച്ചതിനെ തുടര്‍ന്നാണ് യുവാവ് ബഹ്റൈനില്‍ എത്തിയത്. എന്നാല്‍ ടെന്റുകള്‍ നിര്‍മിക്കുന്ന ഒരു കമ്പനിയിലാണ് ജോലി ലഭിച്ചത്. സ്ഥാപനത്തിലെ ഏക മലയാളിയായിരുന്നു ഇയാള്‍. ഇവിടെയുള്ള മറ്റ് പാകിസ്ഥാന്‍ സ്വദേശികള്‍ ഇയാളെ അകാരണമായി മര്‍ദിച്ചുവെന്നാണ് ആരോപണം. ഇക്കാര്യം കമ്പനിയോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും അദ്ദേഹം പറയുന്നു.

മര്‍ദനം ചോദ്യം ചെയ്‍തപ്പോഴാണ് മുറിയില്‍ പൂട്ടിയിട്ടത്. ഇക്കാര്യം ഫോണിലൂടെ ബന്ധുക്കളെ അറിയിച്ചതോടെയാണ് ബഹ്റൈനിലെ സാമൂഹിക പ്രവര്‍ത്തകനും പ്രവാസി ലീഗല്‍ സെല്‍ കണ്‍ട്രി ഹെഡുമായ സുധീര്‍ തിരുനിലത്തിന് വിവരം ലഭിച്ചത്. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം പൊലീസിലും ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയിലും ബഹ്റൈനിലെ ഇന്ത്യന്‍ എംബസിക്കും പരാതി നല്‍കി. മര്‍ദിച്ച ജീവനക്കാര്‍ക്കും കമ്പനിക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‍ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!