കാർ ട്രൈലറിന് പിന്നിലിടിച്ച് മലയാളി ഡ്രൈവർ മരിച്ചു
ട്രൈലറിന് പിന്നിൽ കാറിടിച്ച് മലയാളി ടാക്സി ഡ്രൈവർ മരിച്ചു. ആലുവ ദേശം സ്വദേശി ശംസുദ്ധീൻ തുമ്പലകത്ത് ആണ് മരിച്ചത്. 52 വയസ്സായിരുന്നു.
ഇരുപത് വർഷത്തിലധികമായി അൽ ഖർജിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ഹാഇലിലേക്കുള്ള യാത്രാമധ്യേ അൽ ഹുമിയാത്ത് എന്ന സ്ഥലത്ത് വെച്ചാണ് അപകടമുണ്ടായത്.
ഹാഇലിലേക്ക് ഓട്ടം പോയതായിരുന്നു ശംസുദ്ധീൻ. അൽ ഹുമിയാത്തിൽ വെച്ച് ഇദ്ദേഹം ഓടിച്ചിരുന്ന കാർ ട്രൈലറിന് പിന്നിലിടിക്കുകയായിരുന്നു. മൃതദേഹം അൽഖസറ ജനറൽ ആശുപത്രി മോർച്ചറിയിലാണ്.
ശംസുദ്ധീന് ഭാര്യയും മൂന്ന് പെൺമക്കളുമുണ്ട്. മക്കളുടെ വിവാഹം കഴിഞ്ഞു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273