ഒമ്പത് വർഷമായി നാട്ടിൽ പോകാനുള്ള ആഗ്രഹവുമായി ജീവിച്ചു; ഒടുവിൽ അബൂബക്കർ മരണത്തിന്​ കീഴടങ്ങി

നാട്ടിൽപോകണമെന്ന ആഗ്രഹം ബാക്കിയാക്കി മലയാളി സൌദിയിലെ റിയാദിൽ മരിച്ചു. പാലക്കാട് മുതലമട കമ്പ്രത്തുചല്ല സ്വദേശി പുത്തൻപീടിക അബുബക്കർ മുഹമ്മദാണ് (65) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. കഴിഞ്ഞ ഒമ്പത് വർഷമായി നാട്ടിൽ പോകാനാകാതെ അബൂബക്കർ സൌദിയിൽ കഴിയുകയായിരുന്നു.

നാട്ടിലെ ചില നിയമപ്രശ്നങ്ങൾ മൂലമാണ് കഴിഞ്ഞ ഒമ്പത് വർഷമായി അബൂബക്കർ നാട്ടിൽ പോകാനാകാതെ സൌദിയിൽ കുടുങ്ങിയത്. 2013 സെപ്റ്റംബറിലാണ് അവസാനമായി അവധി കഴിഞ്ഞ് തിരിച്ചെത്തിയത്.

ജിദ്ദയിലായിരുന്നു അബൂബക്കർ ജോലി ചെയ്തിരുന്നത്. എന്നാൽ കഴിഞ്ഞ മാസം സ്പോണ്സറോടൊന്നിച്ച് റിയാദിലെത്തുകയായിരുന്നു. ഫെബ്രുവരി 27ന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് റിയാദിലെ കിങ്​ ഖാലിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വെൻ്റിലേറ്ററിൻ്റെ സഹായത്താൽ ജീവൻ നിലനിറുത്തി പോരുകയായിരുന്നു.

മൃതദേഹം റിയാദിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ നടന്ന് വരുന്നതായി ചികിത്സക്ക് നേതൃത്വം നൽകിയിരുന്ന റിയാദിലെ സാമുഹിക പ്രവർത്തകരായ നിഹ്​മത്തുല്ല, ഹുസൈൻ ഭവാദ്മി, റസാഖ് വയൽക്കര തുടങ്ങിയവർ അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!