സൗദിയിലെ ജിദ്ദയിൽ രണ്ട് പേർക്ക് വധശിക്ഷ നടപ്പാക്കി
ഔദ്യോഗിക ഡ്യൂട്ടിക്കിടെ സുരക്ഷാ സൈനികനെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ ഒരു സൗദി പൗരന്റെയും, കൗമാരക്കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയ ഉമർ ബിൻ അബ്ദുല്ലയുടെയും വധശിക്ഷ നടപ്പാക്കി.
ഏതാനും പൊലീസ് വാഹനങ്ങൾക്കും സുരക്ഷാ സൈനികർക്കും നേരെ നിറയൊഴിക്കുകയും, എണ്ണ വ്യവസായ കേന്ദ്രത്തിൽ അതിക്രമിച്ചു കയറി തീയിടുകയും ചെയ്ത സൗദി പൗരൻ മുഹമ്മദ് ബിൻ അബ്ദുറസാഖ് ബിൻ സഅദ് അൽഫൈദിയുടെ വധശിക്ഷ ജിദ്ദയിലാണ് നടപ്പാക്കിയത്.
പ്രതി ഭീകരപ്രവർത്തനങ്ങളെ പിന്തുണക്കുന്ന തീവ്രവാദ ആശയങ്ങളിൽ വിശ്വസിക്കുകയും തോക്കുകളും വെടിയുണ്ടകളും വാങ്ങുകയും കൈവശം വയ്ക്കുകയും ആയുധ പരിശീലനം നടത്തുകയും ചെയ്തതായും തെളിഞ്ഞിരുന്നു.
കൗമാരക്കാരനെ വിജനമായ സ്ഥലത്തേക്ക് തട്ടിക്കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയ ഉമർ ബിൻ അബ്ദുല്ല ബിൻ ഉബൈദുല്ല അൽബറകാത്തിയുടെയും വധശിക്ഷ ജിദ്ദയിലാണ് നടപ്പാക്കിയത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273