ഉംറ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നതിനിടെ ജിദ്ദ വിമാനത്താവളത്തിൽ കുഴഞ്ഞ് വീണ തീർത്ഥാടക ചികിത്സയിലിരിക്കെ മരിച്ചു

ഉംറ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നതിനിടെ ജിദ്ദ വിമാനത്താവളത്തിൽ കുഴഞ്ഞ് വീണ തീർത്ഥാടക ചികിത്സയിലിരിക്കെ മരിച്ചു. പത്തനംതിട്ടയിലെ ചെറുകോല്‍ പഞ്ചായത്ത് കാട്ടൂര്‍പേട്ട പുറത്തൂട്ട് അബ്ബാസിന്റെ ഭാര്യ സുബൈദ ബീവി (67) യാണ് മരിച്ചത്.

ജനുവരി 26ന് ഭർത്താവിനോടൊപ്പം ഉംറ നിർവഹിക്കാനെത്തിയതായിരുന്നു. ഉംറ കർമ്മങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാനായി ജിദ്ദ വിമാനത്താവളത്തിലെത്തിയപ്പോൾ കുഴഞ്ഞ് വീഴുകയായിരുന്നു. തുടർന്ന് ആശുപത്രിയിയിലെത്തിച്ച് ചികിത്സ നടന്ന് വരുന്നതിനിടെയാണ് മരണം.

ജിദ്ദ കിംഗ്  അബ്ദുല്ല മെഡിക്കല്‍ കോംപ്ലക്‌സില്‍ കിഡ്നി ശ്വാസകോശ രോഗങ്ങൾക്ക് ചികിത്സ നടന്ന് വരുന്നതിനിടെയാണ് മരണം സംഭവിച്ചത്.  മരണ ശേഷം നടത്തിയ പരിശോധനയില്‍ കോവിഡും സ്ഥിരീകരിച്ചു.

ഖബറടക്കം ജിദ്ദയില്‍ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. മക്കള്‍: അന്‍വര്‍, അനീഷ്. മരുമക്കള്‍: അല്‍ഫിയ, ഷാജിറ.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!