സൗദി അറേബ്യയില്‍ ബസ് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു; 21 പേര്‍ക്ക് പരിക്ക്, 7 പേർ ഗുരുതരാവസ്ഥയിൽ
സൗദി അറേബ്യയില്‍ ബസ് അപകടത്തില്‍പെട്ട് രണ്ട് പേര്‍ മരിച്ചു. 21 പേര്‍ക്ക് പരിക്കേറ്റു. തായിഫിന് സമീപം തുര്‍ബയിലെ ഹിദ്‍ന്‍ റോഡില്‍ ബസ് മറിഞ്ഞായിരുന്നു അപകടം. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരില്‍ ഏഴ് പേരുടെ നില ഗുരുതരമാണ്. ഇവരെ ഹെലികോപ്റ്ററിൽ ത്വാഇഫിലെ ആശുപത്രിയിലെത്തിച്ചു.
അറബ് വംശജര്‍ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പരിക്കേറ്റവരെ തായിഫിലെ ഹുവയ്യ പ്രിന്‍സ് സുല്‍ത്താന്‍ ആശുപത്രി, തായിഫ് കിങ് അബ്‍ദുല്‍ അസീസ് സ്‍പെഷ്യലിസ്റ്റ് ആശുപത്രി, തായിഫ് കിങ് ഫൈസല്‍ മെഡിക്കല്‍ കോംപ്ലക്സ് എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273


