ബന്ധുവിൻ്റെ കുത്തേറ്റ് പ്രവാസി മലയാളി കൊല്ലപ്പെട്ടു
അബൂദബിയിൽ ബന്ധുവിന്റെ കുത്തേറ്റ് പ്രവാസി മലയാളി കൊല്ലപ്പെട്ടു. മലപ്പുറം ചങ്ങരംകുളം സ്വദേശി യാസിർ (38) ആണ് മരിച്ചത്. അബൂദബി മുസഫയിൽ സ്വന്തമായി സ്ഥാപനം നടത്തിവരികയായിരുന്നു.
വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ബിസിനസ് സംബന്ധിച്ച ചർച്ചയ്ക്കിടെ യാസിറിന്റെ ബന്ധുവായ ജെസ്നി പ്രകോപിതനായി കുത്തുകയായിരുന്നു.
യാസിറിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു വരികയാണ്.
അബ്ദുൽഖാദറിന്റെയും ഖദീജകുട്ടിയുടെയും മകനാണ് മരിച്ച യാസിർ. രണ്ട് മക്കളുണ്ട്. ഭാര്യ റംല ഗർഭിണിയാണ്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273