സന്തോഷ് ട്രോഫി ഫൈനൽ ഇന്ന്; സൗജന്യ പ്രവേശനവും, ബസ് സർവീസും

സൌദിയിലെ റിയാദിൽ ഇന്ന് (ശനിയാഴ്ച) നടക്കുന്ന സന്തോഷ് ട്രോഫി ദേശീയ ചാംപ്യൻഷിപ്പിന്റെ ഫൈനൽ മത്സരം കാണാൻ സൗജന്യ  പ്രവേശനം അനുവദിക്കും. റിയാദ് കിങ് ഫഹദ് സ്റ്റേഡിയത്തിൽ സൗദി സമയം വൈകുന്നേരം 6.30-നാണ് കർണാടകയും മേഘാലയയും തമ്മിലുള്ള ഫൈനൽ മത്സരം.

ടിക്കറ്റ്എംഎക്സ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്തുകൊണ്ടോ, https://www.ticketmx.com/en?cityId=1&zoneId=&categoryId=1 എന്ന വെബ് സൈറ്റിൽ നിന്ന് ഹീറോ സന്തോഷ് ട്രോഫി എന്നത് തെരഞ്ഞെടുത്തുകൊണ്ടോ ടിക്കറ്റ്  കരസ്ഥമാക്കാവുന്നതാണ്. 1 മുതൽ 3 വരെയുള്ള കാറ്റഗറി ടിക്കറ്റുകളാണ് സൌജന്യമായി ലഭിക്കുക. ഒരാൾക്ക് 5 ടിക്കറ്റുകൾ വരെ നൽകുന്നുണ്ട്.

68,000 ഇരിപ്പിടങ്ങളുള്ള സ്റ്റേഡിയത്തിന്റെ കഴിഞ്ഞ മത്സരങ്ങളിൽ കാണികൾ വളരെ കുറവായിരുന്നു. ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു  ഇന്ത്യക്കാരായ നൂറോളം കാണികൾ മാത്രമായ സെമിഫൈനൽ നടന്നത്.  ഇതൊക്കെ കണക്കിലെടുത്താണ് സൌജന്യ ടിക്കറ്റുകളും നൽകാനുള്ള തീരുമാനം.

കൂടാതെ സ്റ്റേഡിയത്തിലെത്താൻ ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്ക് സൌദി ഫുട്ബോൾ ഫെഡറേഷൻ സൗജന്യ ബസ് സർവീസും ഏർപ്പെടുത്തിയിട്ടുണ്ട്.

നാൽപ്പതോ അതിൽ കൂടുതൽ ആളുകളുള്ള ഗ്രൂപ്പുകൾക്കാണ് ബസുകൾ അനുവദിച്ചിരിക്കുന്നത്. പുറപ്പെടുന്ന പോയിന്റുകൾക്കൊപ്പം ഇന്ത്യൻ എംബസി മുഖേനയും സേവനം അഭ്യർത്ഥിക്കണം. കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന ഇമെയിലിൽ ബന്ധപ്പെടുക. നിയാസ് അഹമ്മദ് (പ്രോട്ടോക്കോൾ വിഭാഗം, ഇന്ത്യൻ എംബസി) protocol.riyadh@mea.gov.in

ഫൈനൽ മത്സരത്തിന് മുമ്പ് ഉച്ചക്ക് 3.30ന് മൂന്നാം സ്ഥാനക്കാർക്കാരെ കണ്ടെത്തുന്നതിനുള്ള ലൂസേഴ്സ് ഫൈനൽ മത്സരം ഇതേ സ്റ്റേഡിയത്തിൽ അരങ്ങേറും. ലൂസേഴ്സ് മത്സരത്തിൽ പഞ്ചാബും  സർവ്വീസസും തമ്മിലാണ് ഏറ്റ് മുട്ടുക.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!