ഫേസ്‍ബുക്ക് പരസ്യം കണ്ട് ‘മസാജ് സെൻ്ററിൽ’ പോയ വിദേശിക്ക് വന്‍തുക നഷ്ടമായി; തട്ടിപ്പ് സംഘത്തിൽ സ്ത്രീകളും

മസാജിനെന്ന പേരില്‍ വിളിച്ചുവരുത്തിയ യുവാവില്‍ നിന്ന് അര ലക്ഷം ദിര്‍ഹം തട്ടിയെടുത്ത സംഭവത്തില്‍ ഒരു സ്‍ത്രീ ഉള്‍പ്പെടെ നാല് പേര്‍ക്ക് ദുബൈയില്‍ ശിക്ഷ. നാലംഗ സംഘം യുവാവിനെ ക്രൂരമായി മര്‍ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‍തിരുന്നു.

ഒരു വിദേശ യുവാവാണ് മര്‍ദനത്തിന് ഇരയായതെന്ന് പൊലീസ് റിപ്പോര്‍ട്ട് പറയുന്നു. മസാജ് സേവനങ്ങള്‍ നല്‍കുന്നതെന്ന് അവകാശപ്പെടുന്ന ഒരു സെന്ററിന്റെ പരസ്യം ഫേസ്‍ബുക്കിലാണ് യുവാവ് കണ്ടത്. തുടര്‍ന്ന് അവരുമായി ബന്ധപ്പെടുകയും അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുകയും ചെയ്‍തു. മസാജ് സെന്ററിന്റെ ഉടമയെന്ന് പരിചയപ്പെടുത്തിയ ആള്‍ ഒരു അഡ്രസും അയച്ചുകൊടുത്തു.

പറഞ്ഞ സമയത്ത് സ്ഥലത്തെത്തിയ യുവാവിനെ ആഫ്രിക്കക്കാരിയായ യുവതിയാണ് സ്വീകരിച്ചത്. അപ്പാര്‍ട്ട്മെന്റിനുള്ളില്‍ പ്രവേശിച്ചപ്പോഴാണ് മൂന്ന് പുരുഷന്മാരെക്കൂടി കണ്ടത്. എല്ലാവരും ചേര്‍ന്ന് യുവാവിനെ മര്‍ദിക്കുകയും കത്തി കാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‍തു. യുവാവിന്റെ കൈവശമുണ്ടായിരുന്ന പണവും ബാങ്ക് കാര്‍ഡും ഇവര്‍ കൈക്കലാക്കി. തടയാന്‍ ശ്രമിച്ചപ്പോള്‍ ക്രൂരമായി ഉപദ്രവിക്കുകയും വിവസ്‍ത്രനാക്കുകയും ചെയ്തു.

കാര്‍ഡും പിന്‍ നമ്പറും കൈക്കലാക്കിയ ശേഷം അക്കൗണ്ടില്‍ നിന്ന് 50,000 ദിര്‍ഹം പിന്‍വലിച്ചു. ശേഷം യുവാവിനെ മുറിയില്‍ തന്നെ ഉപേക്ഷിച്ച് സംഘം സ്ഥലം വിടുകയായിരുന്നു. വിവരം അറിഞ്ഞ് അന്വേഷണം നടത്തിയ ദുബൈ പൊലീസ് സംഘത്തിന് പ്രതികളില്‍ രണ്ട് പേരെ തിരിച്ചറിയാന്‍ സാധിച്ചു. ഇവരില്‍ ഒരാളെ അറസ്റ്റ് ചെയ്‍തു. സംഘത്തിലെ മറ്റുള്ളവരോടൊപ്പം കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടുവെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. തനിക്ക് 3500 ദിര്‍ഹമാണ് കിട്ടിയതെന്നും വെളിപ്പെടുത്തി.

ഇയാളെ പിന്നീട് പ്രോസിക്യൂഷന് കൈമാറി. ദുബൈ ക്രിമിനല്‍ കോടതിയില്‍ നടന്ന വിചാരണ കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. സംഘത്തിലുള്ള എല്ലാവര്‍ക്കും മൂന്ന് വര്‍ഷം തടവാണ് കോടതി വിധിച്ചിരിക്കുന്നത്. മറ്റ് പ്രതികളുടെ അസാന്നിദ്ധ്യത്തിലാണ് ശിക്ഷാ വിധി. യുവാവില്‍ നിന്ന് തട്ടിയെടുത്ത തുക എല്ലാ പ്രതികളും ചേര്‍ന്ന് തിരികെ നല്‍കണമെന്നും ഉത്തരവില്‍‍ പറയുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!