നാട്ടിലേക്ക് പോകാനായി വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ ഉംറ തീർഥാടക ബസ്സിൽ വെച്ച് മരണപ്പെട്ടു

ഉംറ തീർഥാടക ജിദ്ദയിൽ മരിച്ചു. തിരൂർ മഗംളം സ്വദേശിനി അവറസ്സാനകത്ത് സഫിയ ആണ് മരിച്ചത്. 62 വയസ്സായിരുന്നു. ഉംറ കർമ്മങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് പോകാനായി ജിദ്ദ വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ ബസ്സിൽ വെച്ചായിരുന്നു മരണം.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് ജിദ്ദയിലെ ഹയ്യ ഫൈഹ റഹ്‌മാനിയ മസ്ജിദ് മഖ്ബറയിൽ ഖബറടക്കുമെന്ന് ജിദ്ദ കെഎംസിസി വെൽഫയർ വിംങ് അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!