തൊഴിലാളികൾക്ക് അഞ്ച് ദിവസം വരെ വേതനത്തോടെയുള്ള അവധി ലഭിക്കുന്ന സാഹചര്യങ്ങൾ മന്ത്രാലയം വിശദീകരിക്കുന്നു
സൌദിയിൽ തൊഴിലാളിക്ക് അഞ്ച് ദിവസം വരെ മുഴുവൻ വേതനത്തോടെയും അവധിയെടുക്കാൻ അർഹതയുള്ള സാഹചര്യങ്ങൾ ഏതൊക്കെ എന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.
തൊഴിൽ വ്യവസ്ഥയുടെ ആർട്ടിക്കിൾ 113 അനുസരിച്ച് തൊഴിലാളിയുടെ ഭാര്യ/ഭർത്താവ് എന്നിവരോ, മക്കൾ, പേരക്കുട്ടികൾ, മതാപിതാക്കൾ, മുത്തച്ഛൻ, മുത്തശ്ശി എന്നിവരിൽ ആരെങ്കിലുമോ മരിച്ചാൽ 5 ദിവസത്തെ വേതനത്തോടെയുള്ള അവധിക്ക് അവകാശമുണ്ട്.
എന്നാൽ തൊഴിലാളിയുടെ സഹോദരൻ, സഹോദരി, അമ്മാവൻ, അമ്മായി, പിതൃ സഹോദരൻ, പിതൃ സഹോദരി, മാതൃ സഹോദരൻ, മാതൃ സഹോദരി തുടങ്ങിയവരിൽ ആരെങ്കിലും മരിച്ചാൽ അവധിക്ക് അവകാശമില്ലെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
സഹോദരൻ്റെ മരണത്തിന് അവധി ലഭിക്കുമോ എന്ന് അറിയാനായി ഒരാൾ നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് മന്ത്രാലയം ഇക്കാര്യം വിശദീകരിച്ചത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273