മദീന സന്ദർശനത്തിനുള്ള യാത്രക്കിടെ ഉംറ തീർഥാടക ബദറിൽ വെച്ച് മരിച്ചു
ഉംറ നിർവഹിക്കാനെത്തിയ കോഴിക്കോട് മാങ്കാവ് സ്വദേശിനി സൌദിയിലെ ബദറിൽ നിര്യാതയായി. പുതിയപുരയിൽ സഫിയ (74) ആണ് മരിച്ചത്.
മക്കയിൽ ഉംറ നിർവഹിച്ച ശേഷം മദീന സന്ദർശനത്തിനായു പുറപ്പെട്ടതായിരുന്നു. ബദർ വഴിയായിരുന്നു യാത്ര. ബദറിൽ എത്തിയപ്പോൾ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് ഇവരെ ബദ്‌ർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പരേതനായ എം.എം ഹംസക്കോയയുടെ ഭാര്യയാണ് സഫിയ. മക്കൾ: റഫീഖ് (കെ.വി എന്റർപ്രസസ്, വലിയങ്ങാടി), സറീന, ശരീഫ , സാജിദ, ഷംസീറ. മരുമക്കൾ: നജീബ് (പന്തക്കലകം), ഷൗക്കത്ത് (കൊശാനി വീട്), സുബൈർ (എളാന്റെ തൊടുക), സഊദ് റിയാസ് (എരക്കാരന്റകം). സഹോദരങ്ങൾ: ബീവി, ഇമ്പിച്ചായിശബി, സുഹറാബി, അബ്ദുൽ മജീദ്, കുഞ്ഞിക്കോയ.
നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം ബദ്‌റിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ശംസുദ്ദീൻ മാവുക്കാട് കണ്ണമംഗലം, കെ.വി. ആസാദ് തൃപ്പനച്ചി, റജബ് കാസിം പാലക്കാട്, ശഫീഖ് മദീന തുടങ്ങിയ ബദ്ർ കെ.എം.സി.സി നേതാക്കൾ നടപടികൾ പൂർത്തിയാക്കാൻ രംഗത്തുണ്ട്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273