ത്രിപുരയിൽ ബിജെപിക്ക് തുടർച്ച; സഖ്യത്തിൻ്റെ ഗുണം നേടി കോൺഗ്രസ്, ക്ഷീണിച്ച് സിപിഎം
ലീഡ് ആയിരത്തില്‍ താഴെ; ത്രിപുരയില്‍ 17 മണ്ഡലങ്ങള്‍ നിര്‍ണ്ണായകം
ആവേശകരമായ തിരഞ്ഞെടുപ്പു പോരാട്ടം നടക്കുന്ന ത്രിപുരയിൽ, ഭരണം നിലനിർത്തുമെന്ന ആത്മവിശ്വാസത്തിൽ ബിജെപിയുടെ കുതിപ്പ്. കേവല ഭൂരിപക്ഷത്തിന് 31 സീറ്റുകൾ വേണ്ട ത്രിപുരയിൽ, 30 സീറ്റുകളിൽ ലീഡ് ചെയ്യുന്ന ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ബിജെപി സഖ്യകക്ഷിയായ ഐപിഎഫ്ടിയും ഒരു സീറ്റിൽ ലീഡ് ചെയ്യുന്നുണ്ട്. അതേസമയം, സിപിഎം-കോണ്‍ഗ്രസ് സഖ്യം 18 സീറ്റുകളിൽ മുന്നിലാണ്. ഇതിൽ 13 സീറ്റിൽ സിപിഎമ്മും അഞ്ച് സീറ്റിൽ കോൺഗ്രസും ലീഡ് ചെയ്യുന്നു. തിപ്ര മോത്ത പാര്‍ട്ടി 10 സീറ്റുകളിൽ മുന്നിലാണ്. ഒരു സീറ്റിൽ സ്വതന്ത്രനും മുന്നിലുണ്ട്.
അവസാനഫലത്തോടടുക്കുമ്പോള് നിര്‍ണ്ണായകമാവുക ആയിരത്തില്‍ താഴെ ലീഡ് നിലയുള്ള 17 മണ്ഡലങ്ങള്‍. ആദ്യഫലസൂചനകള്‍ പ്രകാരം ഒരുഘട്ടത്തില്‍ തൂക്കുസഭയെന്ന സൂചന നല്‍കിയെങ്കിലും പിന്നീട് ബി.ജെ.പി.ലീഡ് തിരിച്ചുപിടിച്ചു.
സി.പി.എം.- കോണ്‍ഗ്രസ് സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ സി.പി.എം. സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരിയുടെ സബ്രൂമടക്കം 17 മണ്ഡലങ്ങളിലാണ് ആയിരത്തില്‍ താഴെ ലീഡുള്ള മണ്ഡലങ്ങള്‍ ഫലത്തില്‍ നിര്‍ണ്ണായകമാകും.
നിലവില്‍ സബ്രൂമില്‍ ജിതേന്ദ്ര ചൗധരി, ബി.ജെ.പി. സ്ഥാനാര്‍ഥി ശങ്കര്‍ റോയിയേക്കാള്‍ നൂറിലേറെ വോട്ടുകള്‍ക്കാണ് മുന്നില്‍. ഇതുകൂടാതെ സി.പി.എമ്മിന് മുന്നേറ്റമുള്ള ആറ് മണ്ഡലങ്ങളിലാണ് ആയിരത്തില്‍ താഴെ ഭൂരിപക്ഷമുള്ളത്. ഇവിടങ്ങളിലെല്ലാം ബി.ജെ.പിയാണ് തൊട്ടുപിന്നിലുള്ളത്.
അതേസമയം, ബി.ജെ.പി. മുന്നേറുന്ന ഏഴിടത്ത് ആയിരത്തില്‍ താഴെയായാണ് ലീഡ്. ഇതില്‍ നാലിടത്ത് സി.പി.എമ്മും രണ്ടിടത്ത് കോണ്‍ഗ്രസും ഒരിടത്ത് തിപ്ര മോത്തയുമാണ് രണ്ടാമത്. ഗോത്രസംവരണ മണ്ഡലമായ കഞ്ചാപുരില് ഐ.പി.എഫ്.ടി, സി.പി.എം, തിപ്ര മോത്ത പാര്‍ട്ടികളെ മറികടന്ന് സ്വതന്ത്രസ്ഥാനാര്‍ഥിയായ ബിമന്ജോയ് റിയാങ് ആണ് മുന്നേറുന്നത്. ഇവിടെ സി.പി.എമ്മിന്റെ രാജേന്ദ്ര റിയാങ്ങാണ് രണ്ടാമത്.
അംബസ, ബനാമലിപുര്, ബെലോണിയ, ബിശാല്‍ഘട്ട്, ചന്ദിപുര്‍, ധര്‍മനഗര്‍, ജോലയ്ബാരി, ജുബ്രാജ് നഗര്‍, കടംതല കുര്‍ത്തി, കംചന്പുര്, ഘോവായ്, മനു, പബ്യാചാര, പ്രതാപ്ഘട്ട്, രാജ്നഗര്‍, സബ്രൂം, സൂര്യ മണിനഗര്‍ എന്നിവിടങ്ങളിലാണ് ആയിരത്തില്‍ താഴെ ലീഡ് നിലയുള്ളത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273