ഒമ്പത് വയസുകാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചു

സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ ഹഫർ അൽബാത്വിനിൽ വൈദ്യുതാഘാതമേറ്റ് ഒമ്പതു വയസുകാരൻ മരിച്ചു. ഹഫർ അൽബാത്വിനിലെ ഓൾഡ് സൂഖിലാണ് അപകടം.

പ്രദേശത്തെ മതകാര്യ പൊലീസ് കെട്ടിടത്തിന് സമീപം വാട്ടർ ടാങ്കിന് മുകളിൽ സ്ഥാപിച്ച മോട്ടോർ സംരക്ഷിക്കാൻ സ്ഥാപിച്ച ഇരുമ്പ് കൂടിൽ സ്‍പർശിച്ചപ്പോഴാണ് ബാലന് വൈദ്യുതാഘാതമേറ്റത്.

ഷോക്കേറ്റ് പിടയുന്ന ബാലനെ കണ്ട സൗദി പൗരന്മാരിൽ ഒരാൾ ഉടൻ തന്നെ കിങ് ഖാലിദ് ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ എത്തുന്നതിന് മുമ്പ് മരണം സംഭവിക്കുകയായിരുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!