സ്വകാര്യ മേഖലയിൽ സ്വദേശികൾക്ക് 1,70,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പുതിയ പദ്ധതിക്ക് തുടക്കമായി
സൌദിയിലെ സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്ക് കൂടുതൽ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന പുതിയ പദ്ധതിക്ക് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം തുടക്കം കുറിച്ചു. തൗതീന്‍-2 എന്ന പുതിയ പദ്ധതി വഴി 1,70,000 സ്വദേശികൾക്കാണ് തൊഴിൽ ലഭ്യമാക്കുക. പദ്ധതി മാനവശേഷി, സാമൂഹിക വികസന മന്ത്രി അഹമ്മദ് അൽ-റാജ്ഹി ഉദ്ഘാടനം ചെയ്തു.
വ്യവസായ മേഖലയില്‍ 25,000 ഉം ആരോഗ്യ മേഖലയില്‍ 20,000 ഉം ഗതാഗത, ലോജിസ്റ്റിക് മേഖലയില്‍ 20,000 ഉം റിയല്‍ എസ്റ്റേറ്റ്, നിര്‍മാണ മേഖലയില്‍ 20,000 ഉം ടൂറിസം മേഖലയില്‍ 30,000 ഉം വ്യാപാര മേഖലയില്‍ 15,000 ഉം മറ്റു മേഖലകളില്‍ 40,000 ഉം തൊഴിലവസരങ്ങള്‍ ലഭ്യമാക്കാനാണ് ‘തൗതീന്‍-2’ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.
മേൽനോട്ട അധികാരികളെ ആശ്രയിച്ചിരിക്കും പുതിയ പദ്ധതി. തൊഴിൽ ആവശ്യമുള്ള മേഖലകളിലെ അവരുടെ ആവശ്യങ്ങൾ നിർണ്ണയിക്കും, തൊഴിലില്ലായ്മയുടെ അളവ് 7% ൽ താഴെയെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ടൂറിസം, വാണിജ്യം, ഗതാഗതം, ലോജിസ്റ്റിക്‌സ് സേവനങ്ങൾ, ആരോഗ്യം, മുനിസിപ്പൽ, ഗ്രാമകാര്യങ്ങൾ, ഭവനം, വ്യവസായം, ധാതുസമ്പത്ത് എന്നിവയുൾപ്പെടെ 6 മന്ത്രാലയങ്ങൾ ഉൾപ്പെടുന്നതാണ് രണ്ടാം ഘട്ടത്തിലെ സൂപ്പർവൈസറി കമ്മിറ്റികൾ.
പുതിയ തൊഴിലവസരങ്ങൾ, മേഖലകൾ, തൊഴിലുകൾ എന്നിവയുടെ വിശദാംശങ്ങൾ ഒരു ത്രൈമാസ റിപ്പോർട്ടിലൂടെ പ്രഖ്യാപിക്കുമെന്ന് മന്ത്രി പറഞ്ഞു. തൊഴിലാളികളുടെ തൊഴിൽ നൈപുണ്യം ഉയർത്തുന്നതിന് “സ്‌കിൽസ് ആക്‌സിലറേറ്റർ ആൻഡ് ട്രെയിനിംഗ് വൗച്ചറുകൾ” എന്ന പദ്ധതി ആരംഭിച്ചിട്ടുണ്ട്.
പുതിയ പദ്ധതി പ്രാവർത്തികമാകുമ്പോൾ സ്വാകര്യ മേഖലയിൽ നിന്ന് കൂടുതൽ വിദേശികൾക്ക് തൊഴിൽ നഷ്ടമുണ്ടാകുവാൻ സാധ്യതയുണ്ട്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക