വിദേശികൾക്ക് സൗദിയിലേക്ക് വരാൻ പുതിയ വ്യക്കിതഗത സന്ദർശന വിസ അനുവദിക്കും-വിദേശകാര്യ മന്ത്രലായം
സൗദി അറേബ്യയിലേക്ക് വരുന്നതിന് “വ്യക്തിഗത സന്ദർശന” വിസ അനുവദിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. പുതിയ വിസ നേടുന്നതിനുള്ള നടപടിക്രമങ്ങൾ മന്ത്രാലയം വ്യക്തമാക്കി. സൗദി പൗരന്മാരായ സുഹൃത്തുക്കളെയോ പരിചയക്കാരെയോ സന്ദർശിക്കാൻ വിദേശികളെ അനുവദിക്കുന്നതാണ് പുതിയ വ്യക്തിഗത സന്ദർശന വിസ.
മുൻ പ്രവാസികൾക്കും, വിദേശികൾക്കും സൌദി പൌരന്മാരായ സുഹൃത്തുക്കളുമായി ബന്ധപ്പെട്ട് വിസ നേടാൻ സാധിക്കും. ഇങ്ങിനെ എത്തുന്നവർക്ക് രാജ്യത്തെവിടെയും സന്ദർശിക്കുവാനും, ഉംറ നിർവഹിക്കുവാനും, മക്കയിലും മദീനയിലും പ്രാർത്ഥനകൾ നടത്തുവാനും മതപരവും ചരിത്രപരവുമായ സ്ഥലങ്ങൾ സന്ദർശിക്കാനും സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കാനും അനുവാദമുണ്ടാകും.
https://visa.mofa.gov.sa. എന്ന ലിങ്ക് വഴി വളരെ എളുപ്പത്തിൽ വ്യക്തിഗത സന്ദർശന വിസക്ക് അപേക്ഷിക്കാംമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വെബ് സൈറ്റിൽ പ്രവേശിച്ച ശേഷം രാജ്യത്തേക്ക് വരാൻ ആഗ്രഹിക്കുന്ന വിദേശിയുടെ വിവരങ്ങൾ നൽകണം. ഈ വിവരങ്ങൾ സമർമിക്കുന്നതോടെ അപേക്ഷ പ്രോസസ് ചെയ്യുകയും “വ്യക്തിഗത സന്ദർശന വിസ ഡോക്യുമെന്റ്” നൽകുകയും ചെയ്യും. അപേക്ഷയുടെ സ്റ്റാസ് അറിയാനും സൈറ്റിൽ സംവിധാനമുണ്ട്.
ക്ഷണിക്കപ്പെട്ട വ്യക്തിക്ക് വിസ പ്ലാറ്റ്ഫോമിലെ “എൻട്രി വിസ അപേക്ഷ” ഫോം പൂരിപ്പിച്ച ശേഷം ഫീസും മെഡിക്കൽ ഇൻഷുറൻസിനുമുള്ള തുക അടയ്ക്കുന്ന പ്രക്രിയ പൂർത്തിയാക്കണം.
വിസ പ്ലാറ്റ്ഫോമിൽ പ്രവേശിച്ച് “എൻക്വയറി” ഐക്കൺ തിരഞ്ഞെടുത്ത് ആവശ്യമായ ഡാറ്റ പൂരിപ്പിച്ച് സമർപ്പിച്ച അപേക്ഷകളെക്കുറിച്ച് അന്വേഷിക്കാൻ കഴിയുമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി, മുമ്പ് സമർപ്പിച്ച അപേക്ഷകൾ അവലോകനം ചെയ്യുന്നതിന് “എൻക്വയറി” ക്ലിക്ക് ചെയ്യുക.
തുടർന്ന് അപേക്ഷയും പാസ്പോർട്ടും വരാനിരിക്കുന്ന വിദേശികളുടെ രാജ്യത്തെ സൗദി അറേബ്യയുടെ എംബസിയിലോ കോൺസുലേറ്റിലോ സമർപ്പിച്ച് സ്റ്റാമ്പ് ചെയ്ത് വാങ്ങണം. കര, കടൽ വിമാനമാർഗ്ഗത്തിലൂടെയെല്ലാം ഈ വിസയിൽ വരുന്നവർക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കും. തുറമുഖങ്ങളിലൂടെയും രാജ്യത്തിലേക്ക്.
രാജ്യത്തേക്കുള്ള വിദേശികളായ സന്ദർശകരുടെ എണ്ണം വർധിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ നീക്കം.
വിദേശികളായ സുഹൃത്തുക്കളേയും മുൻ പ്രവാസികളേയും സൌദിയിലേക്ക് സന്ദർശന വിസയിൽ കൊണ്ടുവരാൻ സ്വദേശികളെ അനുവദിക്കുന്നതാണ് പുതിയ വ്യക്തിഗത സന്ദർശന വിസ.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക