സൗദിയിൽ വീണ്ടും കനത്ത മഴയും പ്രളയവും, നിരവധി റോഡുകൾ അടച്ചു, വൈദ്യുതി ടവറുകൾ നിലംപൊത്തി – വീഡിയോ

സൌദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് വീണ്ടും കനത്ത മഴ വർഷിച്ചു. മഴ നാളെയും തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകി. ശക്തമായ മഴയെ തുടർന്ന് രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിരവധി റോഡുകളിൽ ഗതാഗതം നിരോധിച്ചു.

തബൂക്ക് മേഖലയും ദുബാ അൽ-വാജ്, ഉംലുജ്, മദീന, യാമ്പു എന്നിവിടങ്ങളിലും കനത്ത മഴ വർഷിച്ചത് മൂലം താഴ് വരകളിൽ വെള്ളം പരന്ന് ഒഴുകി. റോഡുകളിൽ പാറകല്ലുകൾ വീണ് ഗതാഗതം തടസ്സപ്പെട്ടു.

തബൂക്ക് മേഖലയിലെ ചില തെരുവുകളിൽ ജലനിരപ്പ് കുത്തനെ ഉയർന്നതോടെ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. റോഡുകൾ വീണ്ടും തുറക്കാനും നന്നാക്കാനുമുള്ള അധികൃതർ ശ്രമമാരംഭിച്ചു.

ചൊവ്വാഴ്ച രാവിലെ മുതൽ നാളെ ബുധനാഴ്ച വരെ തബൂക്ക് മേഖലയിലും മറ്റ് പ്രദേശങ്ങളിലും ഇടത്തരം മുതൽ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ പരിസ്ഥിതി വിഭാഗം മുന്നറിയിപ്പ് നൽകുന്നുണ്ട്.

കനത്ത മഴ മൂലം റോഡുകളിൽ വെള്ളം കയറിയതിനാൽ മദീന-അൽ ഉല റോഡ് താൽക്കാലികമായി അടച്ചതായി റോഡ് സുരക്ഷ സേന അറിയിച്ചു. ഇത് വഴി പോകേണ്ട യാത്രക്കാർ അൽ ഉല – ഖൈബർ വഴി പോകണമന്നും സുരക്ഷ സേന വ്യക്തമാക്കി.

കനത്ത മഴ മൂലം തബൂക്ക് മേഖലയുൾപ്പെടെ പല സ്ഥലങ്ങളിലും വൈദ്യുതി വിതരണം തടസ്സപ്പെട്ടു. തബൂക്ക് പ്രവിശ്യയില്‍ പെട്ട ദിബായുടെ തെക്ക് ശക്തമായ കാറ്റില്‍ വൈദ്യുതി ടവറുകളും പോസ്റ്റുകളും നിലംപൊത്തി.

 

വീഡിയോകൾ കാണാം..

 

 

 

Share
error: Content is protected !!