വാഹനങ്ങളുടെ ആനുകാലിക സാങ്കേതിക പരിശോധന (ഫഹസ്) ഫീസ് പരിഷ്‌കരിച്ചു

സൌദി അറേബ്യയിൽ വാഹനങ്ങളുടെ ആനുകാലിക സാങ്കേതിക പരിശോധന (ഫഹസ്) നടത്തുന്നതിനുള്ള പരിഷ്കരിച്ച ഫീസ് പ്രസിദ്ധീകരിച്ചു. ഈയിടെ മന്ത്രിമാരുടെ കൗൺസിൽ അംഗീകരിച്ച പട്ടികയിൽ പരിശോധനക്കുള്ള 45 റിയാൽ മുതൽ 205 റിയാൽ വരെയാണ് ആദ്യ തവണ പരിശോധനക്കുള്ള ഫീസ് നിശ്ചയിച്ചത്. പരിശോധനയിൽ പരാജയപ്പെടുന്നവരുടെ പുനഃപരിശോധനക്കുള്ള ഫീസ് 15 റിയാൽ മുതൽ 68 റിയാൽ വരെയുമാണ് നിശ്ചയിച്ചത്.

45 റിയാൽ മുതൽ 50 റിയാൽ വരെ ഫീസ് ഈടാക്കുന്ന പരിശോധന:

ഇരുചക്ര ബൈക്ക് പരിശോധിക്കുന്നതിന്റെ ഫീസ് 45 റിയാലായും, പുനഃപരിശോധനക്കുള്ള ഫീസ് 15 റിയാലായും നിശ്ചയിച്ചു. അതേസമയം മൂന്നോ നാലോ ചക്രമുള്ള സൈക്കിളുകളുടെ മൂല്യം 50 റിയാലായും, പരിശോധനയിൽ പരാജയപ്പെടുകയാണെങ്കിൽ വീണ്ടും പരിശോധിക്കുന്നത് 17 റിയാലായും നിശ്ചയിച്ചു.

 

100 റിയാലിൽ ഫീസ് ഈടാക്കുന്ന പരിശോധന:

സ്വകാര്യ വ്യക്തികളുടെ കാർ, അല്ലെങ്കിൽ ടാക്‌സി, അല്ലെങ്കിൽ ആളുകളെ കൊണ്ടുപോകാൻ ഉദ്ദേശിച്ചുള്ള വാഹനം എന്നിവയ്‌ക്കായുള്ള പരിശോധന ഫീസ് 100 റിയാലായി നിർണ്ണയിച്ചു. ഈ വാഹനത്തിൽ പരമാവധി യാത്രക്കാരുടെ എണ്ണം 10 മുതൽ പതിനഞ്ച് വരെ മാത്രമേ പാടുള്ളൂ. കൂടാതെ അഞ്ച് ടെണിൽ കൂടുതൽ ഭാരം പാടില്ല. 3.5 ടണ്ണിൽ താഴെയുള്ള സാധനങ്ങൾ കൊണ്ടുപോകാൻ ഉദ്ദേശിച്ചുള്ള വാഹനത്തിനും 100 റിയാലാണ് പരിശോധ ഫീസ് ഈടാക്കുക.

മറ്റൊരു മോട്ടോർ വാഹനത്തിൻ്റെ എഞ്ചിൻ ഇല്ലാത്തതും സാധനങ്ങൾ കൊണ്ടുപോകുന്നതിനോ വാണിജ്യപരമോ വ്യക്തിഗതമോ ആയ ഉപയോഗത്തിനോ വേണ്ടി തയ്യാറാക്കിയ വാഹനം പരിശോധിക്കുമ്പോഴും 100 റിയാൽ തന്നെയാണ് ഫീസ് ഈടാക്കുക. എന്നാൽ അതിന്റെ മൊത്തം ഭാരം 3.5 ടണ്ണിൽ താഴെയായിരിക്കണമെന്ന് വ്യവസ്തയുണ്ട്. ഇത്തരം വാഹനങ്ങളുടെ പുനഃപരിശോധനയുടെ ഫീസ് 33 റിയാൽ ആയിരിക്കും.

 

141 റിയാൽ ഫീസ് ഈടാക്കുന്ന പരിശോധന:

15 മുതൽ 30 വരെ ആളുകളെ കൊണ്ടുപോകാൻ ഉദ്ദേശിച്ചുള്ള വാഹനം പരിശോധിക്കുമ്പോൾ 141 റിയാൽ ഫീസ് ഈടാക്കും. അതിന്റെ മൊത്തം ഭാരം 5 ടണ്ണിൽ കൂടരുത്.

കുറഞ്ഞത് 3.5 ടൺ മുതൽ പരമാവധി 12 ടൺ വരെ മൊത്തം ഭാരമുള്ള സാധനങ്ങൾ കൊണ്ടുപോകാൻ ഉദ്ദേശിച്ചുള്ള വാഹനത്തിനും ആദ്യ തവണ പരിശോധിക്കുമ്പോൾ 141 റിയാലാണ് ഫീസ്.

എന്നാൽ ഈ വാഹനങ്ങൾ പുനഃപരിശോധിക്കുമ്പോൾ 47 റിയാൽ കൂടി അടക്കേണ്ടി വരും.

 

184 റിയാൽ പരിശോധന ഫീസ് ഈടാക്കുന്ന വാഹനങ്ങൾ:

ചരക്കുകൾ കൊണ്ടുപോകുന്നതിനോ വാണിജ്യപരമോ വ്യക്തിപരമോ ആയ ഉപയോഗത്തിനോ ഉദ്ദേശിച്ചിട്ടുള്ളതും മറ്റ് മോട്ടോർ വാഹനങ്ങളുടെ എഞ്ചിൻ ഇല്ലാത്തതുമായ ഒരു വാഹനം പരിശോധിക്കുന്ന സാഹചര്യത്തിൽ 184 റിയാൽ ഫീസ് അടക്കണം. അതിന്റെ മൊത്തം ഭാരം 3.5 ടണിൽ കൂടുതലുള്ളവക്കാണ് ഈ ഫീസ്.  ട്രെയിലർ  വാണിജ്യ ആവശ്യത്തിനോ വ്യക്തിപരത്തിനോ ഉള്ള സാധനങ്ങൾ കൊണ്ടുപോകാൻ തയ്യാറാക്കിയ ട്രെയിലറുകൾക്ക് ഇത് ബാധകമാണ്. ഈ വാഹനങ്ങളുടെ പുനഃപരിശോധന ഫീസ് 61 റിയാൽ ആണ്.

 

205 റിയാൽ പരിശോധന ഫീസ് ഈടാക്കുന്ന വാഹനങ്ങൾ:

30 ൽ കൂടുതൽ ആളുകളെ കൊണ്ടുപോകാൻ ഉദ്ദേശിച്ചുള്ള വാഹനത്തിന് 205 റിയാലാണ് ആദ്യ തവണ പരിശോധന ഫീസ് ഈടാക്കുക. അഞ്ച് ടണ്ണിൽ കൂടുതൽ ഭാരമുള്ള വാഹനങ്ങളാണ് ഈ പട്ടികയിൽ വരുന്നത്.

കൂടാതെ 12 ടണ്ണിൽ കൂടുതൽ ഭാരമുള്ള സാധനങ്ങൾ കൊണ്ടുപോകാൻ ഉദ്ദേശിച്ചുള്ള വാഹനങ്ങൾക്കും 205 റിയാൽ ഫീസ് ഈടാക്കും.

റോഡ് ഉപയോഗിക്കുന്ന പൊതുമരാമത്ത് വാഹനവും പരിശോധിക്കുമ്പോൾ 205 റിയാൽ ഫീസ് ചുമത്തും.  ആളുകളെയോ വസ്തുക്കളെയോ കൊണ്ടുപോകുന്നത് ഒഴികെയുള്ള ഒരു ഉദ്ദേശ്യത്തിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന വാഹനങ്ങൾക്കും 205 റിയാലാണ് ഫീസ്.

ഈ വാഹനങ്ങളുടെ പുനഃപരിശോധനക്ക് 68 റിയാലാണ് ഈടാക്കുക.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!