തിരക്കുള്ള റോഡിലൂടെ ഒട്ടകം എതിർ ദിശയിൽ ഓടി; വാഹനയാത്രക്കാർ പരിഭ്രാന്തരായി-വീഡിയോ

സൌദി അറേബ്യയിലെ റിയാദിൽ തിരക്കേറിയ റോഡിൽ ഒട്ടകം റോഡിലൂടെ ഓടി. വാഹനങ്ങൾ സഞ്ചരിക്കുന്നതിൻ്റെ എതിർദിശയിലേക്കാണ് ഒട്ടകം ഓടിയത്. ഇത് ഡ്രൈവർമാരെയും വാഹനയാത്രക്കാരെയും പരിഭ്രാന്തിയിലാക്കി. ദൃശ്യത്തിന്റെ വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഒട്ടകത്തെ തടഞ്ഞുനിർത്തി പിടിക്കാൻ പുറകെ ഒരാൾ ഓടുന്നത് ദൃശ്യങ്ങളിൽ കാണാം. എന്നാൽ പിറകെ ആൾ ഓടാൻ തുടങ്ങിയതോടെ ഒട്ടകം ഓട്ടത്തിൻ്റെ വേഗത വർധിപ്പിച്ചു. ഇതിനിടെ റോഡിൻ്റെ ഇടത് വശത്ത് കൂടെ ഓടുകയായിരുന്ന ഒട്ടകം വലത് വശത്തേക്ക് മാറി ഓടാൻ തുടങ്ങി. റോഡ് മുറിച്ച് കടക്കുമ്പോഴും വാഹനങ്ങൾ ഇടതടവില്ലാതെ വന്നുകൊണ്ടിരിക്കുകയായിരുന്നു. ചില വാഹനങ്ങൾ ഒട്ടകത്തിൽ ഇടിക്കും എന്ന ഘട്ടം വരെ എത്തി. ഈ ഒട്ടകത്തെ പിന്നീട് നിയന്ത്രണത്തിലാക്കിയെന്നാണ് റിപ്പോർട്ടുകൾ.

ഇതുമായി ബന്ധപ്പെട്ട ഒരു സംഭവത്തിൽ, തുർക്കി അൽ-അവ്വൽ റോഡിൽ വാഹനത്തിൽ നിന്ന് ഒട്ടകം വീണു വാഹനത്തിന് കേടുപാടുകൾ സംഭവിച്ചതായി റിയാദിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക് പറഞ്ഞു.

ഒട്ടകത്തെ കൈമാറുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും നാഷണൽ സെന്റർ ഫോർ വൈൽഡ് ലൈഫുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുവരുന്നതായി അധികൃതർ അറിയിച്ചു.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

വീഡിയോ

 

Share
error: Content is protected !!